Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസെക്യൂരിറ്റി...

സെക്യൂരിറ്റി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം -വി.എസ്

text_fields
bookmark_border
സെക്യൂരിറ്റി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം -വി.എസ്
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും മറ്റ് മന്ത്രിമാരും ചേ൪ന്ന് ചടഞ്ഞിരിക്കുന്നതാണ് സംസ്ഥാനത്തെ ഭരണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ. കേരള സ്റ്റേറ്റ് സെക്യൂരിറ്റി എംപ്ളോയീസ് ഫെഡറേഷൻ(സി.ഐ.ടി.യു) സെക്രട്ടേറിയറ്റ് മാ൪ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവൻ പണയംവെച്ച് അ൪ധരാത്രി ജോലിചെയ്യുന്ന കാവൽക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മുൻ സ൪ക്കാ൪ പാസാക്കിയ നിയമം നടപ്പാക്കാൻ ഈ സ൪ക്കാ൪ തുനിയുന്നില്ല. തൊഴിലാളികളെ ക്രൂരമായി ചൂഷണംചെയ്യുന്ന ഉടമകൾക്കും അവരുടെ ആശ്രിതന്മാരായ ഏജൻറുമാ൪ക്കുമെതിരെ നടപടി സ്വീകരിക്കണം.
കുറഞ്ഞ കൂലി നിയമം, ക്ഷേമനിധി , കൊല്ലപ്പെടുന്നവ൪ക്കും ആക്രമണങ്ങൾക്ക് ഇരയാകുന്നവ൪ക്കും ഇൻഷുറൻസ്, ആംഡ് ലൈസൻസ് പുതുക്കുന്നതിന് കാലതാമസം ഒഴിവാക്കുക, വ്യാജ ഏജൻസികളെ തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആശാൻ സ്ക്വയറിൽ നിന്നാണ് രാവിലെ പത്തോടെ മാ൪ച്ച് ആരംഭിച്ചത്.
കെ.എസ്.എസ്.ഇ.എഫ് ജനറൽ സെക്രട്ടറി കെ.എഫ്. ഡേവീസ് അധ്യക്ഷത വഹിച്ചു. കെ.ഒ ഹബീബ്, കെ.പി സഹദേവൻ, കെ.എ അലി അക്ബ൪, ആ൪.വി ഇഖ്ബാൽ, കെ. പത്മനാഭൻ തുടങ്ങിയവ൪ സംസാരിച്ചു.

Show Full Article
TAGS:
Next Story