Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതമിഴ്നാട്ടില്‍നിന്ന്...

തമിഴ്നാട്ടില്‍നിന്ന് പച്ചക്കറി വരവ് നിലച്ചു

text_fields
bookmark_border
തമിഴ്നാട്ടില്‍നിന്ന് പച്ചക്കറി വരവ് നിലച്ചു
cancel

കൊച്ചി: മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ കേരള -തമിഴ്നാട് അതി൪ത്തികളിൽ അക്രമം വ്യാപകമായതോടെ കേരളത്തിലേക്ക് പച്ചക്കറി വരവ് പൂ൪ണമായും നിലച്ചു. ഇതോടെ സംസ്ഥാനത്ത് പച്ചക്കറി വില 40 മുതൽ 60 ശതമാനം വരെ വ൪ധിച്ചു.
രണ്ട് ദിവസം മുമ്പ് പച്ചക്കറിയെടുക്കാൻ തമിഴ്നാട്ടിലേക്കുപോയ ലോറികൾ ചരക്കെടുക്കാൻ കഴിയാതെ മടങ്ങിയതാണ് പെട്ടെന്ന് വില വ൪ധിക്കാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. കൊച്ചിയിൽ നിന്നുപോയ 40 ലോറികളടക്കം നാനൂറോളം ലോറികളാണ് കേരളത്തിലേക്ക് തിരികെയെത്തിയത്. തമിഴ്നാട് അതി൪ത്തികളിൽ ചരക്കുമായി വന്ന ഏതാനും ലോറികൾ സമരക്കാ൪ തടഞ്ഞിട്ടിട്ടുണ്ട്. ആര്യങ്കാവ്, അമരവിള, വാളയാ൪, മുത്തങ്ങ, കൊഴിഞ്ഞാംപാറ, കുമളി തുടങ്ങിയ അതി൪ത്തി മേഖലകളിലെല്ലാം തമിഴ൪ അക്രമം ശക്തമാക്കിയതോടെ ലോറി വരവ് നിലച്ചു. വരും ദിവസങ്ങളിൽ പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും വൻ വില വ൪ധനയുണ്ടാകുമെന്നും വ്യാപാരികൾ അറിയിച്ചു. കോഴിയും മുട്ടയും കേരളത്തിലേക്കെത്തുന്നില്ല.
ചരക്കുലോറി കടത്തിവിടുമെന്ന് തമിഴ്നാട് പൊലീസ് ഉറപ്പുനൽകിയിരുന്നെങ്കിലും സമരം ശക്തമായതോടെ പൊലീസ് നിലപാട് മാറ്റിയതായാണ് വിവരം. 13.50രൂപയായിരുന്ന പച്ചമുളകിൻെറ മൊത്ത വ്യാപാര വില 35- 40 രൂപ വരെയായി ഉയ൪ന്നു. തിങ്കളാഴ്ചത്തെ ചില്ലറ വിൽപ്പന വില 50 രൂപയുമാണ്. ഉള്ളിക്ക് 11 രൂപയിൽനിന്ന് 26- 30 രൂപ വരെ ഉയ൪ന്നു. സവാള 12രൂപയിൽ നിന്ന് 18രൂപയായി. ഉരുളക്കിഴങ്ങിൻെറ വിലയിലും നേരിയ വ൪ധനയുണ്ട്. വെണ്ടക്ക 15ൽനിന്ന് 30രൂപയായാണ് വ൪ധിച്ചത്. ബീൻസ്, പയ൪ വ൪ഗങ്ങൾക്കും 10രൂപ വരെ വിലവ൪ധിച്ചു.
തമിഴ്നാട്ടിലെ ഒട്ടംചത്രത്ത് കേരളത്തിൽ നിന്നുപോയ ലോറികൾ തമിഴ൪ തടഞ്ഞിട്ടിരിക്കുകയാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. രണ്ട് ദിവസമായി പൊള്ളാച്ചി മാ൪ക്കറ്റ് പ്രവ൪ത്തിക്കുന്നില്ല. ഊട്ടി, മേട്ടുപ്പാളയം എന്നിവിടങ്ങളിലും മാ൪ക്കറ്റുകൾ തുറക്കുന്നില്ളെന്നും വ്യാപാരികൾ പറഞ്ഞു.
കമ്പം, തേനി, ഗൂഡല്ലൂ൪ എന്നിവിടങ്ങളിൽ തക്കാളി ഉൾപ്പെടെ പച്ചക്കറികൾ കേടായി നശിക്കുകയാണ്. തമിഴ്നാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളിൽ 70 ശതമാനവും വിറ്റഴിച്ചിരുന്നത് കേരളത്തിലാണ്. പ്രശ്നം രൂക്ഷമായിത്തുട൪ന്നാൽ ലോറികൾ അയക്കാൻ സ൪ക്കാ൪ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

Show Full Article
TAGS:
Next Story