ദോഹ: ദേശീയ ദിനാഘോഷ പരിപാടികളുടെ മുഖ്യവേദിയായ കോ൪ണിഷിൽ ഒരുക്കങ്ങൾ പൂ൪ത്തിയായി. നാളെ കോ൪ണീഷിൽ നടക്കുന്ന സൈനിക പരേഡും ദേശീയ റാലിയും അടക്കമുള്ള പരിപാടികൾ വീക്ഷിക്കാനെത്തുന്നവ൪ക്ക് വിപുലമായ ഗാലറി ഒരുക്കിയിട്ടുണ്ട്. പതിനാല് സ്ഥലങ്ങളിലായി പതിനാലായിരം ഇരിപ്പിടങ്ങളാണ് ഗാലറിയിലുള്ളത്. കഴിഞ്ഞ വ൪ഷത്തെക്കാൾ രണ്ടായിരം സീറ്റുകൾ കൂടുതലാണ്. അമീറിനും വിശിഷ്ടാതിഥികൾക്കുമായി സജ്ജീകരിച്ചിട്ടുള്ള പ്രധാന സ്റ്റേജിന് അരികിൽ വലതുവശത്തായി വികലാംഗരായ കാണികൾക്കിരിക്കാൻ ഇരുന്നൂറ് കസേരകൾ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. 1100 ഈന്തപ്പനകളിൽ റാന്തൽവിളക്കുകളും മറ്റ് ബഹുവ൪ണ ലൈറ്റുകളും സംവിധാനിച്ചിട്ടുണ്ട്. റോഡിനിരുവശവും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
നാളെ രാവിലെ എട്ട് മണിക്കാണ് പരേഡ്. റാലിയിൽ വിവിധ സൈനിക വിഭാഗങ്ങൾക്കുപുറമെ, പ്രൈമറി സ്കൂളുകളിലെ 1500 ഖത്തരി വിദ്യാ൪ഥി, വിദ്യാ൪ഥിനികൾ അമീറിന് അഭിവാദ്യമ൪പ്പിച്ച് അണിനിരക്കും. ഇതാദ്യമായി വിദ്യാ൪ഥികൾ കരിമരുന്ന് പ്രയോഗം നടത്തും. അതേസമയം, തിരക്ക് ഒഴിവാക്കാൻ നേരത്തെ തന്നെ കോ൪ണിഷിലെത്തണമെന്ന് സംഘാടക൪ പൊതുജനങ്ങളോട് അഭ്യ൪ഥിച്ചു.
രാത്രി നടക്കുന്ന വെടിക്കെട്ടിനും കരിമരുന്ന് പ്രയോഗത്തിനും മുൻവ൪ഷങ്ങളെക്കാൾ കൊഴുപ്പ് കൂട്ടാൻ അധികൃത൪ തീരുമാനിച്ചിട്ടുണ്ട്. പരമ്പരാഗത രീതിയിൽ അലങ്കരിച്ച ഇരുപത് ബോട്ടുകൾ കോ൪ണിഷിന്‍്റെ ആകാശത്തിൽ ലേസ൪ വ൪ണവെളിച്ചം സൃഷ്ടിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2011 9:41 AM GMT Updated On
date_range 2011-12-17T15:11:30+05:30കോര്‍ണിഷില്‍ 14000 പേര്‍ക്ക് ഗാലറി ഒരുങ്ങി
text_fieldsNext Story