Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസംസ്ഥാനത്ത് 19 വരെ...

സംസ്ഥാനത്ത് 19 വരെ വൈദ്യുതി നിയന്ത്രണം

text_fields
bookmark_border
സംസ്ഥാനത്ത് 19 വരെ വൈദ്യുതി നിയന്ത്രണം
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ വൈകുന്നേരം ആറ് മുതൽ 10.30 വരെ അര മണിക്കൂ൪ വൈദ്യുതി നിയന്ത്രണം ഉണ്ടാകും.
കേന്ദ്ര പൂളിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന വൈദ്യുതി വിഹിതം കൊണ്ടുവരുന്ന താൽച്ചാ൪ കോളാ൪ ലൈനിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഉണ്ടാകുന്ന വൈദ്യുതി കമ്മി നേരിടാനാണ് നിയന്ത്രണം.

പീക്ക് ലോഡ് സമയത്ത് സംസ്ഥാനത്ത് ഇപ്പോൾ ആവശ്യമുള്ളത് 3200 മെഗാവാട്ടാണ്. ഈ സമയത്ത് 900 മെഗാവാട്ടാണ് കേന്ദ്രപൂളിൽ നിന്ന് ലഭിക്കുന്നത്. ഇതിൽ 400 മെഗാവാട്ടിൻെറ കുറവാണ് ഈ ദിവസങ്ങളിൽ ഉണ്ടാകുക. ശബരിമലയെയും മറ്റു പ്രധാനപ്പെട്ട കേന്ദ്രങ്ങളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.

Show Full Article
TAGS:
Next Story