വീട്ടുമുറ്റത്തുനിന്ന് പിന്നോട്ടെടുത്ത കാറിനടിയില്‍പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു
text_fieldsകുറ്റ്യാടി: വീട്ടുമുറ്റത്ത് നി൪ത്തിയിട്ട കാ൪ പിന്നോട്ടെടുക്കവെ അടിയിൽപെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു. വേളം പുള്ളിയത്ത് ചെമ്പോട്ട് മുണ്ടക്കൽ അമാനത്ത്-സഹ്ല ദമ്പതികളുടെ മകൻ ഫാബിയാനാണ് (രണ്ടര) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരക്കാണ് അപകടം.
കാറിനു പിന്നിൽ കുഞ്ഞ് നിന്നത് ശ്രദ്ധയിൽപെടാത്തതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ഉടനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു.
കുട്ടിയുമായി പോകുകയായിരുന്ന ഇതേ വാഹനം നടുവണ്ണൂരിൽ ലോറിയുമായി കൂട്ടിയിടിച്ച് കാ൪ ഓടിച്ച പിതൃസഹോദരൻ ഇല്യാസിന് (22) പരിക്കേറ്റു. ഇരുവരെയും പിന്നീട് മറ്റൊരു കാറിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇല്യാസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഫാബിയാൻെറ മൃതദേഹം രാത്രി വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചെമ്പോട്ട് ജുമാമസ്ജിദ് ഖബ൪സ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.