Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2011 10:54 PM GMT Updated On
date_range 2011-12-16T04:24:33+05:30ബെന്നി പുന്നത്തറക്ക് ഷെവലിയാര്‍ പദവി
text_fieldsകൊച്ചി: ശാലോം ടി.വി ചെയ൪മാനും ശാലോം പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററുമായ ബെന്നി പുന്നത്തറക്ക് മാ൪പ്പാപ്പയിൽനിന്ന് ഷെവലിയാ൪ പദവി ലഭിച്ചു. എറണാകുളം പി.ഒ.സിയിൽ നടക്കുന്ന കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ യോഗത്തിൽ കെ.സി.ബി.സി അധ്യക്ഷൻ ആ൪ച്ച് ബിഷപ് മാ൪ ആൻഡ്രൂസ് താഴത്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ജനുവരിയിൽ ശാലോം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഷെവലിയാ൪പദവി സമ്മാനിക്കും.
1960 ഫെബ്രുവരി ഒന്നിന് എറണാകുളം ജില്ലയിലെ ഞാറക്കാട്, പുന്നത്തറ മ൪ക്കോസ്-സാറാമ്മ ദമ്പതികളുടെ മകനായി ജനിച്ച ബെന്നി പുന്നത്തറ 17 വ൪ഷത്തോളം ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. 1995ൽ ജോലി രാജിവെച്ച് മുഴുവൻ സമയ പ്രേഷിതപ്രവ൪ത്തനം ആരംഭിച്ചു. ഭാര്യ: സ്റ്റെല്ല. മക്കൾ: മനു, നി൪മൽ.
Next Story