Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2016 11:32 PM GMT Updated On
date_range 29 July 2016 11:32 PM GMTഡീസല്‍ വാഹന നിയന്ത്രണം: വകുപ്പില്ളെന്ന് സര്‍ക്കാര്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: 15 വര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നതിന് നിലവില്‍ നിയമത്തില്‍ വകുപ്പുകളില്ളെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിനെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പത്തു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കണമെന്ന് ട്രൈബ്യൂണല്‍ ഡല്‍ഹി സര്‍ക്കാറിനോട് ആവശ്യപ്പെട്ടത് മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന്‍െറ ലംഘനമാണെന്നും വന്‍കിട വ്യവസായ, പൊതു സംരംഭക മന്ത്രാലയമാണ് സത്യവാങ്മൂലം നല്‍കിയത്. രജിസ്ട്രേഷന് റദ്ദാക്കുന്നത് ധാരാളം നിയമ നടപടികള്‍ വിളിച്ചുവരുത്തും. ഇത് കോടതികളുടെ വിലപ്പെട്ട സമയം അനാവശ്യമായി അപഹരിക്കും. മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് എന്ന സംവിധാനം നിലവിലുണ്ട്. ഇതുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് നിരത്തിലിറങ്ങാന്‍ അനുവാദമുള്ളത് -സത്യവാങ്മൂലത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story