Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right15 രൂപയുടെ കടത്തിന്‍െറ...

15 രൂപയുടെ കടത്തിന്‍െറ പേരില്‍ ദലിത് ദമ്പതികളെ വെട്ടിക്കൊന്നു

text_fields
bookmark_border
15 രൂപയുടെ കടത്തിന്‍െറ പേരില്‍ ദലിത് ദമ്പതികളെ വെട്ടിക്കൊന്നു
cancel

മെയിന്‍പുരി(യു.പി): 15 രൂപയുടെ കടത്തിന്‍െറ പേരില്‍ കടക്കാരന്‍ ദലിത് ദമ്പതികളെ അതിക്രൂരമായി വെട്ടിക്കൊന്നു. യു.പിയിലെ മെയിന്‍പുരിയിലാണ് ഭരത് നാട്ട് (48), ഭാര്യ മമത(45) എന്നിവരെ അശോക് മിശ്ര എന്നയാള്‍ മഴുകൊണ്ട് വെട്ടിക്കൊന്നത്. ഇയാളെയും ഭാര്യ രജനിയെയും കൊലപാതകക്കുറ്റത്തിന് പൊലീസ് അറസ്റ്റുചെയ്തു.
ദമ്പതികള്‍ രണ്ടുദിവസം മുമ്പ് സവര്‍ണനായ അശോക് മിശ്രയുടെ കടയില്‍നിന്ന് ഒരു പാക്കറ്റ് ബിസ്കറ്റ് വാങ്ങിയിരുന്നു. പണം പിന്നീട് നല്‍കാമെന്നും പറഞ്ഞു. വ്യാഴാഴ്ച ഇരുവരും പാടത്ത് പണിക്കുപോകുമ്പോള്‍ അശോക് മിശ്ര തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെട്ടു. കടം വീട്ടാന്‍ അല്‍പം കൂടി സമയം നല്‍കണമെന്ന് ഇരുവരും അപേക്ഷിച്ചെങ്കിലും കടക്കാരന്‍ സമ്മതിച്ചില്ല. കൈയില്‍ കരുതിയ മഴുകൊണ്ട് ഇരുവരെയും തുരുതുരെ വെട്ടുകയായിരുന്നു. സംഘര്‍ഷസാധ്യത മുന്നില്‍ കണ്ട് പ്രദേശത്ത് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമുണ്ട്.
അലഞ്ഞുതിരിഞ്ഞു നടക്കുകയും റോഡരികിലും മറ്റും താമസിക്കുകയും ചെയ്യുന്നവരാണ് നാട്ട് സമുദായം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dalit couple killed
Next Story