ഇന്ത്യ വിശ്വാസികളുടെ നാട്; നിരീശ്വരവാദികൾ 33,000 പേർ
text_fieldsന്യൂഡൽഹി: 120 കോടി ജനങ്ങൾ വസിക്കുന്ന ഇന്ത്യയിൽ ദൈവത്തിൽ വിശ്വസിക്കാത്തവരായി വെറും 33,000 പേർ മാത്രം. 2011ലെ സെൻസസ് പ്രകാരമാണ് സർക്കാർ ഈ കണക്ക് പുറത്തുവിട്ടത്. അവിശ്വാസികളിൽ പകുതി പേർ സ്ത്രീകളാണ്. മാത്രമല്ല, ഗ്രാമങ്ങളിലേക്കാൾ നഗരങ്ങളിലാണ് വിശ്വാസികൾ കൂടുതലെന്ന് കണക്കുകൾ പറയുന്നു. പത്തിൽ ഏഴ് അവിശ്വാസികളും ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്.
ദൈവത്തിൽ വിശ്വസിക്കാത്തവരുടെ എണ്ണം ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ സംസ്ഥാനം മഹാരാഷ്ട്രയാണ്. 9.652 പേരാണ് ഇവിടെ അവിശ്വാസികളായി സ്വയം പ്രഖ്യാപിച്ചിട്ടുള്ളത്. 9,089 പേർ അവിശ്വാസികളായുള്ള മേഘാലയക്കും താഴെ മൂന്നാമതായാണ് 4,896 അവിശ്വാസികളുമായി കേരളം സ്ഥാനം പിടിച്ചിട്ടുള്ളത്. തലസ്ഥാന നഗരിയായ ഡൽഹിയിൽ വെറും 541 പേർ മാത്രമാണ് അവിശ്വാസികൾ. ലക്ഷദ്വീപിൽ ഒരാൾക്ക് മാത്രമാണ് ദൈവത്തിൽ വിശ്വാസമില്ലാത്തതെന്ന് 2011 ലെ സെൻസസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.