Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരുന്ധതി ഘോഷ്:...

അരുന്ധതി ഘോഷ്: ഓര്‍മയായത് തലമുതിര്‍ന്ന നയതന്ത്രജ്ഞ

text_fields
bookmark_border
അരുന്ധതി ഘോഷ്: ഓര്‍മയായത് തലമുതിര്‍ന്ന നയതന്ത്രജ്ഞ
cancel
ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ മുന്‍ സ്ഥിരംപ്രതിനിധി അരുന്ധതി ഘോഷിന്‍െറ (76) മരണത്തിലൂടെ ഇന്ത്യക്ക് നഷ്ടപ്പെട്ടത് തലമുതിര്‍ന്ന നയതന്ത്രജ്ഞയെ. നിരവധി ലോകവേദികളില്‍ ഇന്ത്യന്‍ വിദേശനയത്തെ ശക്തിയുക്തം അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയയായിരുന്നു അവര്‍. ബന്ധുവും മാധ്യമപ്രവര്‍ത്തകയുമായ സാഗറിക്ക ഘോഷാണ് മരണം കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചത്. അര്‍ബുദബാധിതയായിരുന്ന ഇവര്‍ പശ്ചിമ ഡല്‍ഹി പാലംവിഹാറിലെ വസതിയിലാണ് അന്തരിച്ചത്. ആസ്ട്രേലിയ, നെതര്‍ലന്‍ഡ്സ്, ബംഗ്ളാദേശ്, ദക്ഷിണ കൊറിയ, ഈജിപ്ത് എന്നിവിടങ്ങളിലടക്കം ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്നു. സമഗ്ര ആണവ പരീക്ഷണ നിരോധ കരാര്‍ (സി.ടി.ബി.ടി) വിഷയത്തില്‍ ഇന്ത്യയുടെ നിലപാടുകള്‍ ലോകവേദികളില്‍ അവതരിപ്പിച്ച് ശ്രദ്ധേയയായി. 1996ല്‍ ജനീവയില്‍ നടന്ന സി.ടി.ബി.ടി കോണ്‍ഫറന്‍സില്‍ കരാറിനെ എതിര്‍ത്ത് ശക്തമായി വാദിച്ചു.
1940ല്‍ ബംഗാളി കുടുംബത്തില്‍ ജനിച്ച അരുന്ധതി വളര്‍ന്നത് മുംബൈയിലായിരുന്നു. 1963ലാണ് ഇന്ത്യന്‍ വിദേശകാര്യ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചത്. 1997ല്‍ സര്‍വിസില്‍നിന്ന് വിരമിച്ചു. 1998 മുതല്‍ 2004 വരെയുള്ള കാലയളവില്‍ യു.പി.എസ്.സി അംഗമായി പ്രവര്‍ത്തിച്ചു. വിരമിച്ചതിനുശേഷം വിദേശകാര്യ നയവുമായി ബന്ധപ്പെട്ട രാജ്യത്തെ സെമിനാറുകളിലും സമ്മേളനങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arundhati ghosh
Next Story