Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനീസ്​ മാധ്യമ...

ചൈനീസ്​ മാധ്യമ പ്രവർത്തകരെ ഇന്ത്യ പുറത്താക്കുന്നു

text_fields
bookmark_border
ചൈനീസ്​ മാധ്യമ പ്രവർത്തകരെ ഇന്ത്യ പുറത്താക്കുന്നു
cancel

ന്യൂഡൽഹി: രാജ്യ​ത്തുള്ള ചൈനീസ്​ മാധ്യമ പ്രവർത്തകരെ പുറത്താക്കാൻ തീരുമാനിച്ച്​ ഇന്ത്യ. ചൈനയുടെ ഒൗദ്യോഗിക മാധ്യമമായ സിൻഹുവ ന്യൂസ്​ ഏജൻസിയുടെ ഡൽഹി ബ്യൂറോ ചീഫ്​ വു ക്വിയാങ്​, മു​​ംബൈയിൽ ജോലി ചെയ്യുന്ന ലൂ താങ്​, ഷി യോങ്ങാങ്​ എന്നിവരോട്​ ജൂലൈ 31നകം​ രാജ്യം വിടാനാണ്​ ഇന്ത്യ നിർദേശിച്ചിരിക്കുന്നത്​​. രാജ്യത്തിനകത്ത്​ ചാരപ്രവർത്തനം നടത്തുമെന്നുള്ള ആശങ്കയുടെ അടിസ്​ഥാനത്തിലാണ്​ ഇവരെ തിരിച്ചയക്കാൻ ഇന്ത്യ ശ്രമിക്കുന്നത്​.

മൂവരുടെയും വിസ ക്യാൻസൽ ചെയ്​തിട്ടുണ്ട്​.  എന്നാൽ ഇതിന്​ കൃത്യമായ വിശദീകരണം അധികൃതർ നൽകിയിട്ടില്ലെന്നാണ്​ ചൈനീസ്​ മാധ്യമ പ്രവർത്തകർ പറയുന്നത്​. അതേസമയം ചൈനീസ്​ വിദേശകാര്യ മ​ന്ത്രാലയം വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആണവ വിതരണ ഗ്രൂ​പ്പിലെ ഇന്ത്യയുടെ പ്രവേശത്തെ ചൈന എതിർത്ത സാഹചര്യത്തിലാണ്​ ഇന്ത്യയുടെ നീക്കമെന്നതും ശ്ര​ദ്ധേയമാണ്​​. ഇത്​ ഇരുരാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ വഷളാക്കിയേക്കും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chinese journalists
Next Story