Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാര്‍: അജയ് ഭൂഷണ്‍...

ആധാര്‍: അജയ് ഭൂഷണ്‍ പാണ്ഡെ സി.ഇ.ഒ

text_fields
bookmark_border
ആധാര്‍: അജയ് ഭൂഷണ്‍ പാണ്ഡെ സി.ഇ.ഒ
cancel
ന്യൂഡല്‍ഹി: ആധാര്‍ അടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ നല്‍കുന്ന യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി അജയ് ഭൂഷണ്‍ പാണ്ഡെയെ സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ അതോറിറ്റിയുടെ ഡയറക്ടര്‍ ജനറലും മിഷന്‍ ഡയറക്ടറുമാണ് ഐ.എ.എസുകാരനായ പാണ്ഡെ.
2010 മുതല്‍ അതോറിറ്റിയില്‍ ജോലിചെയ്യുന്ന ഇദ്ദേഹം കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് എടുത്തിട്ടുണ്ട്. സി.ഇ.ഒ എന്ന നിലക്ക് ഇദ്ദേഹം അതോറിറ്റിയുടെ മെംബര്‍ സെക്രട്ടറി കൂടിയാണ്. കേന്ദ്ര സര്‍ക്കാറിലെ അഡീഷനല്‍ സെക്രട്ടറിയുടെ പദവിക്ക് തുല്യമാണിത്.
Show Full Article
TAGS:uiai 
Next Story