ഡെങ്കി പനിയില്‍ തലസ്ഥാനം വിറക്കുന്നു
text_fieldsന്യൂ ഡല്‍ഹി: തലസ്ഥാനത്ത് ഡെങ്കിപനി ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു. 41 വയസായ സ്ത്രീയും ഏഴും 14ഉം വയസായ രണ്ടു കുട്ടികളുമാണ് ബുധനാഴ്ച പനി മൂലം മരിച്ചത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. ഡല്‍ഹിയില്‍ ഏകദേശം 1,900 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
രോഗികളുടെ എണ്ണം വര്‍ധിച്ചത് മൂലം ആശുപത്രികളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് കിടക്കകള്‍ ഇല്ലാത്തതിനാല്‍ മൂന്നും നാലും രോഗികള്‍ ഒരേ കിടക്ക തന്നെ പങ്കിടുന്ന അവസ്ഥയാണുള്ളത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ 1,000 കിടക്കകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കിടക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയോഗിക്കാനും സ്വകാര്യ ആശുപത്രികളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
രോഗികള്‍ക്ക് ചികിത്സ നല്‍കാതെ തിരിച്ചയതായി ബോധ്യപ്പെട്ടാല്‍ സ്വകാര്യ ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ആഴ്ച അവിനാശ്(9), അമന്‍ ശര്‍മ(6) എന്നീ കുട്ടികള്‍ ചികിത്സ കിട്ടാതെ മരിച്ചിരുന്നു. തുടര്‍ന്ന് അവിനാശിന്‍െറ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തത് സംസ്ഥാനത്ത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. ആവശ്യത്തിന് കിടക്കകള്‍ ഇല്ളെങ്കില്‍ പോലും രോഗികള്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്നും സ്വകാര്യ ആശുപത്രികള്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
്അടിയന്തിര സാഹചര്യങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
