റൂഹേ റൂഹേ.... സൂഫിയുടേയും സുജാതയുടേയും പ്രണയം പറയുന്ന ഗാനമെത്തി

18:33 PM
26/06/2020

ജയസൂര്യയും അതിഥി റാവു ഹൈദരിയും പ്രധാന വേഷത്തിലെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രത്തി​​ലെ ആദ്യ ഗാനം റിലീസ്​ ചെയ്​തു. സമൂഹ മാധ്യമങ്ങളിലൂടെ നടൻ ദുൽഖർ സൽമാനാണ്​ പാട്ട്​ പുറത്തുവിട്ടത്​. എം. ജയചന്ദ്രൻ ഇൗണമിട്ട ഗാനങ്ങൾക്ക്​ വരികൾ എഴുതിയത്​ ബി.കെ ഹരിനാരായണൻ. ഗാനത്തിലുള്ള ഹിന്ദി വരികൾ ഷാഫി കൊല്ലമാണ്​ എഴുതിയത്​. അർജുൻ ക്രിഷ്​ണ, നിത്യ മാമ്മെൻ, സിയാ ഉൽ ഹഖ്​ എന്നിവർ ചേർന്നാണ്​ പാട്ട്​ പാടിയിരിക്കുന്നത്​.

വിജയ്​ ബാബു നിർമിച്ച്​ നരണിപ്പുഴ ഷാനവാസ്​ സംവിധാനം ചെയ്യുന്ന ചിത്രം ആമസോൺ പ്രൈമിലൂടെ ജൂലൈ മൂന്നിനാണ്​​ ജനങ്ങളിലേക്ക്​ എത്തുന്നത്​. ഒ.ടി.ടി പ്ലാറ്റ്​ഫോമിലൂടെ റിലീസ്​ ചെയ്യുമെന്ന്​ ആദ്യം പ്രഖ്യാപിച്ച ചിത്രം കൂടിയായിരുന്നു സൂഫിയും സുജാതയും. അതിനെ തുടർന്ന്​ വലിയ വിവാദങ്ങൾക്കും ചിത്രം തുടക്കം കുറിച്ചിരുന്നു. 

നിരൂപക പ്രശംസ ലഭിച്ച കരി എന്ന ചിത്രത്തിന്​ ശേഷം നരണിപ്പുഴ ഷാനവാസ്​ ഒരുക്കുന്ന ചിത്രം കൂടിയാണ്​ സൂഫിയും സുജാതയും. എം. ജയചന്ദ്രന്‍ പശ്ചാത്തലസംഗീതവും സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. ചിത്രത്തിലെ അൽഹംദുലില്ല എന്ന്​ തുടങ്ങുന്ന ഗാനത്തിന്​ ഇൗണമിട്ടിരിക്കുന്നത്​ സദീപ്​ പലനാടാണ്​. അനു മൂത്തേടത്ത്​ ഛായാഗ്രഹണവും ദീപു ജോസഫ്​ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. 

Loading...
COMMENTS