എന്നാലും മത്തായിച്ചാ... ആകാംക്ഷ​േയറ്റി ട്രാൻസിലെ ലിറിക്കൽ വീഡിയോ​ 

15:16 PM
17/02/2020
trance song

മലയാള സിനിമ പ്രേക്ഷകരുടെ ആകാംക്ഷക്ക്​ വേഗം കൂട്ടി ട്രാൻസിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. വിനായക് ശശികുമാറും ബ്ലേസും ചേര്‍ന്നെഴുതിയ ‘‘എന്നാലും മത്തായിച്ചാ, നിങ്ങൾക്കീ ഗതി വന്നല്ലോ’’ എന്നുതുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത്​ സൗബിൻ ഷാഹിറും ​േബ്ലസും ചേർന്നാണ്​. 

അൻവർ റഷീദ് എൻറർടെയിൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിൻെറ സംഗീതം നിർവഹിച്ചിരിക്കുന്നത്​ ജാക്ക്​സൺ വിജയനാണ്​. 'ബാഗ്ലൂർ ഡേയ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ട്രാൻസിൽ മോട്ടിവേഷണൽ ട്രെയിനറുടെ വേഷത്തിലാണ ഫഹദ്​ എത്തുന്നത്. 

തമിഴിലെ പ്രമുഖ സംവിധായകൻ ഗൗതം മേനോൻ ഒരു പ്രധാന വേഷത്തിലെത്തുന്ന 'ട്രാൻസി'ൽ സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.'ട്രാൻസി'ന്റെ ടൈറ്റിൽ ട്രാക്ക്‌ ചെയ്തിരിക്കുന്നത് വിനായകനാണ്. കമ്മട്ടിപ്പാടത്തിലെ "പുഴുപുലികൾ..." എന്ന ഹിറ്റ് ട്രാക്കിനു ശേഷം വിനായകൻ സംഗീതം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാൻസ്. 

പ്രമുഖ ഒഡീസ്സി നർത്തകി ആരുഷി മുഡ്ഗൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്.  'ട്രാൻസി'ന് വേണ്ടി സൗണ്ട് ഡിസൈനിങ്​​ നിർവഹിക്കുന്നത് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്. കന്യാകുമാരി, മുംബൈ, കൊച്ചി, ആംസ്റ്റർടാം എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ട്രാൻസ്​ ​െഫബ്രുവരി 20ന്​ തീയേറ്ററുകളിലെത്തും.

Loading...
COMMENTS