Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപ്രിയ വാര്യർക്കെതിരായ...

പ്രിയ വാര്യർക്കെതിരായ കേസിൽ കോടതി; ‘നിങ്ങൾക്ക് പണിയൊന്നുമില്ലേ?’

text_fields
bookmark_border
പ്രിയ വാര്യർക്കെതിരായ കേസിൽ കോടതി; ‘നിങ്ങൾക്ക് പണിയൊന്നുമില്ലേ?’
cancel

ന്യൂ​ഡ​ൽ​ഹി: ‘ഒ​രു അ​ഡാ​ര്‍ ല​വ്’ എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​നം മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ ന​ടി പ്രി​യ വാ​ര്യ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ക്കെ​തി​രെ തെ​ല​ങ്കാ​ന പൊ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. കേ​സ്​ ഫ​യ​ൽ ചെ​യ്​​ത​വ​രെ കോ​ട​തി നേ​രി​ട്ട​ത്​ ഇ​ങ്ങ​നെ: ‘‘നി​ങ്ങ​ൾ​ക്ക്​ വേ​റെ പ​ണി​യൊ​ന്നു​മി​ല്ലേ?’’1978 മു​ത​ല്‍ പ്ര​ചാ​ര​ത്തി​ലു​ള്ള പാ​ട്ടാ​ണ് ചി​ത്ര​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്നും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​രു​തെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. 

ചി​ത്ര​ത്തി​ലെ ‘മാ​ണി​ക്യ മ​ല​രാ​യ പൂ​വി’ എ​ന്ന ഗാ​നം മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ പ്രി​യ വാ​ര്യ​ര്‍, സം​വി​ധാ​യ​ക​ന്‍ ഒ​മ​ര്‍ ലു​ലു, നി​ർ​മാ​താ​വ് ഔ​സേ​പ്പ​ച്ച​ന്‍ വാ​ള​ക്കു​ഴി എ​ന്നി​വ​ര്‍ക്കെ​തി​രെ തെ​ല​ങ്കാ​ന​യി​ലെ ഫ​ല​ക്‌​നാ​മ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത എ​ഫ്.​ഐ.​ആ​റാ​ണ് റ​ദ്ദാ​ക്കി​യ​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ത​ങ്ങ​ള്‍ക്കെ​തി​രെ​യു​ള്ള ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മൂ​വ​രും ന​ല്‍കി​യ ഹ​ര്‍ജി​യി​ലാ​ണ് ന​ട​പ​ടി.  പ​രാ​തി​ക്കാ​രാ​യ റാ​സ അ​ക്കാ​ദ​മി, ജ​ന്‍ ജാ​ഗ്ര​ണ്‍ സ​മി​തി എ​ന്നി​വ​ര്‍ മും​ബൈ​യി​ലും പ​രാ​തി ന​ല്‍കി​യി​രു​ന്നു. 

ഹ​ര​ജി​ക്കാ​ര്‍ക്കെ​തി​രെ ക്രി​മി​ന​ല്‍ ന​ട​പ​ടി​ച്ച​ട്ടം 200ാം വ​കു​പ്പ് പ്ര​കാ​രം ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, സ​മാ​ന കേ​സു​ക​ളി​ലെ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​​െൻറ വി​ധി​ക​ള്‍ ഉ​ദ്ധ​രി​ച്ച്​ ഇ​ന്ത്യ​ന്‍ ശി​ക്ഷ നി​യ​മ​ത്തി​ലെ 295ാം വ​കു​പ്പ് (മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ല്‍) പ്ര​കാ​രം ഹ​ര്‍ജി​ക്കാ​ര്‍ക്കെ​തി​രെ കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.  തെ​ല​ങ്കാ​ന പൊ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സി​ലെ അ​ന്വേ​ഷ​ണം സു​പ്രീം​കോ​ട​തി നേ​ര​ത്തേ​ത​ന്നെ സ്‌​റ്റേ ചെ​യ്തി​രു​ന്നു. ചി​ത്ര​ത്തി​​െൻറ പ്ര​ചാ​ര​ണ വി​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി​ക്കോ സം​വി​ധാ​യ​ക​നോ എ​തി​രെ കേ​സെ​ടു​ക്കു​ന്ന​തി​ല്‍നി​ന്ന് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളെ​യും കോ​ട​തി വി​ല​ക്കു​ക​യു​മു​ണ്ടാ​യി.

ഗാ​ന​ത്തി​നെ​തി​രെ കേ​ര​ള​ത്തി​ല്‍ ആ​രും പ​രാ​തി​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും പ​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കേ​സു​ള്ള​തു​കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്നും ഹ​ര്‍ജി​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​വാ​ദ​മാ​യ ഗാ​ന​ത്തി​​െൻറ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ​യും കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ചു. ഗാ​ന​ത്തി​​െൻറ തെ​റ്റാ​യ പ​രി​ഭാ​ഷ​യാ​ണ് പ​രാ​തി​ക്ക് കാ​ര​ണ​മെ​ന്ന് ഹ​ര്‍ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIRmalayalam newsmusic newsOru Adaar LovePriya Prakash Varriersupreme court
News Summary - Supreme Court quashes FIR against Priya Prakash Varrier for Oru Adaar Love wink-Music News
Next Story