Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right...

അ​നു​ക​ര​ണ​ത്തി​ന​പ്പു​റം​ സ്വ​ന്തം ​ൈശ​ലി വേ​ണം –ല​ത

text_fields
bookmark_border
അ​നു​ക​ര​ണ​ത്തി​ന​പ്പു​റം​ സ്വ​ന്തം ​ൈശ​ലി വേ​ണം –ല​ത
cancel
മും​ബൈ: ല​ത മ​​ങ്കേ​ഷ്​​ക​റെ പോ​ലെ പാ​ടാ​ൻ കൊ​തി​ക്കാ​ത്ത സ്​​​ത്രീ​ക​ളു​ണ്ടാ​വി​ല്ല ഇ​ന്ത്യ​യി​ൽ. അ​വ​രു​ടെ പ്ര​ശ​സ്​​ത​മാ​യ ‘ഏ​ക്​ പ്യാ​ർ കാ ​ന​ഗ്​​മാ ഹെ’​ ​എ​ന്ന ഗാ​നം കൊ​ൽ​ക്ക​ത്ത​യി​ലെ റെ​യി​ൽ​വേ പ്ലാ​റ്റ്​​ഫോ​മി​ലി​രു​ന്ന്​ മ​നോ​ഹ​ര​മാ​യി പാ​ടി​യ റാ​നു മ​രി​യ മൊ​ണ്ഡ​ൽ എ​ന്ന തെ​രു​വു​ഗാ​യി​ക ഇ​പ്പോ​ൾ രാ​ജ്യ​ത്തെ സം​സാ​ര​വി​ഷ​യ​മാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ ആ ​ആ​ലാ​പ​ന​ത്തി​നു പി​ന്നാ​ലെ, തെ​രു​വി​ൽ​നി​ന്ന്​ ബോ​ളി​വു​ഡി​ലെ പി​ന്ന​ണി ഗാ​യി​ക​യെ​ന്ന ന​ക്ഷ​ത്ര​ത്തി​ള​ക്ക​ത്തി​ലേ​ക്കാ​ണ്​ ആ 59​കാ​രി​ പാ​ടി​ക്ക​യ​റി​യ​ത്.

ഇ​താ ‘പു​തി​യ ല​ത മ​​ങ്കേ​ഷ്​​ക​ർ’ എ​ന്ന്​ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ല​രും വി​ശേ​ഷ​ണം ചാ​ർ​ത്തി​ക്കൊ​ടു​ത്ത റാ​നു മൊ​ണ്ഡ​ലി​​െൻറ പാ​ട്ട്​ സാ​ക്ഷാ​ൽ ല​ത മ​​ങ്കേ​ഷ്​​ക​റി​​െൻറ ചെ​വി​യി​ലു​മെ​ത്തി​യി​ട്ടു​ണ്ട്. റാ​നു​വി​​െൻറ പാ​ട്ടി​നെ​ക്കു​റി​ച്ച്​ അ​ഭി​പ്രാ​യം ചോ​ദി​ച്ച​പ്പോ​ൾ ‘അ​നു​ക​ര​ണ​ത്തി​ന​പ്പു​റം സ്വ​ന്ത​മാ​യി വ്യ​ക്ത​ി​മു​ദ്ര പ​തി​പ്പി​ക്കു​ക​യാ​വ​ണം ല​ക്ഷ്യം’ എ​ന്നാ​യി​രു​ന്നു ല​ത​യു​ടെ മ​റു​പ​ടി.

‘‘എ​​െൻറ പേ​രി​ൽ​നി​ന്നോ ജോ​ലി​യി​ൽ​നി​ന്നോ ആ​ർ​ക്കെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ഉ​പ​കാ​രം കി​ട്ടു​ന്നു​വെ​ങ്കി​ൽ ഞാ​ൻ ഭാ​ഗ്യ​വ​തി​യെ​ന്ന്​ ക​രു​തു​ന്നു. പ​ക്ഷേ, അ​നു​ക​ര​ണം വി​ജ​യ​ത്തി​ലേ​ക്കു​ള്ള വി​ശ്വ​സി​ക്കാ​വു​ന്ന​തും നീ​ണ്ടു​നി​ൽ​ക്കു​ന്ന​തു​മാ​യ കൂ​ട്ട​ല്ല. എ​​െൻറ​യോ കി​ഷോ​ർ കു​മാ​ർ, മു​ഹ​മ്മ​ദ്​ റ​ഫി, മു​കേ​ഷ്​ കു​മാ​ർ, ആ​ശാ ഭോ​േ​സ്ല തു​ട​ങ്ങി​യ​വ​രു​ടേ​തോ പാ​ട്ടു​ക​ൾ പാ​ടി​യ​തു​കൊ​ണ്ട്​ വ​ള​ർ​ന്നു​വ​രു​ന്ന ഗാ​യ​ക​ർ​ക്ക്​ കു​റ​ച്ചു​കാ​ല​ത്തെ ശ്ര​ദ്ധ മാ​ത്ര​മേ കി​ട്ടൂ. അ​ത്​ നി​ല​നി​ൽ​ക്കി​ല്ല. അ​നു​ക​ര​ണ​ത്തി​ന​പ്പു​റ​ത്തേ​ക്ക്​ ത​ന​താ​യ ​ൈശ​ലി വ​ള​ർ​ത്തി​യെ​ടു​ക്ക​ണം. ചി​ര​സ്​​മ​ര​ണീ​യ ഗാ​ന​ങ്ങ​ൾ പാ​ടു​ന്ന​ത്​ എ​ല്ലാ അ​ർ​ഥ​ത്തി​ലും ന​ല്ല​താ​ണ്. അ​തി​നി​ട​യി​ലും സ്വ​ന്തം ഇ​ടം​ ക​ണ്ടെ​ത്താ​ൻ ക​ഴി​യ​ണം. ടെ​ലി​വി​ഷ​നി​ലെ സം​ഗീ​ത ഷോ​ക​ളി​ൽ ഒ​രു​പാ​ടു പേ​ർ പാ​ടാ​നെ​ത്തു​ന്നു​ണ്ട്. ഒ​​ട്ടേ​റെ കു​ട്ടി​ക​ൾ എ​​െൻറ പാ​ട്ടു​ക​ൾ മ​നോ​ഹ​ര​മാ​യി പാ​ടു​ന്നു. എ​ന്നാ​ൽ, അ​വ​രി​ൽ എ​ത്ര പേ​ർ പി​ന്നീ​ട്​ ഓ​ർ​മി​ക്ക​പ്പെ​ടു​ന്നു​ണ്ട്​? എ​നി​ക്ക​റി​യാ​വു​ന്ന​ത്​ സു​നീ​ധി ചൗ​ഹാ​നെ​യും ശ്രേ​യ ഘോ​ഷാ​ലി​െ​ന​യും മാ​ത്ര​മാ​ണ്’’ -വാ​ർ​ത്ത ഏ​ജ​ൻ​സി​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ല​ത മ​​ങ്കേ​ഷ്​​ക​ർ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lata Mangeshkarmalayalam newsmusic newsranu maria mandal
News Summary - lata mangeshkar about ranu maria mandal-music news
Next Story