Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപാകിസ്​താനിലെ...

പാകിസ്​താനിലെ പരിപാടിയിൽ പ​ങ്കെടുത്തു; ഗായകൻ മിഖാ സിങ്ങിന്​ വിലക്ക്​

text_fields
bookmark_border
പാകിസ്​താനിലെ പരിപാടിയിൽ പ​ങ്കെടുത്തു; ഗായകൻ മിഖാ സിങ്ങിന്​ വിലക്ക്​
cancel

ന്യൂഡൽഹി: പാകിസ്​താനിലെ സംഗീതപരിപാടിയിൽ പ​ങ്കെടുത്ത ഗായകൻ മിഖ സിങ്ങിനെ സിനിമാ സംഘടനയുടെ വിലക്ക്​. കറാച്ചിയ ിലെ സംഗീതനിശയിൽ പ​ങ്കെടുത്ത മിഖ സിങ്ങിനെ ​വിലക്കുകയാണെന്ന്​ ആൾ ഇന്ത്യ സിനി വർക്കേഴ്​സ്​ അസോസിയേഷൻ പ്രസ്​താ വനയിലൂടെ അറിയിച്ചു. എല്ലാ മ്യൂസിക്​ കോൺട്രാക്​റ്റുകളിൽ നിന്നും മിഖ സിങ്ങിനെ ഒഴിവാക്കും. സിനിമകളിലോ മ്യൂസിക്​ ആൽബങ്ങളിലോ ഓൺലൈൻ മ്യൂസിക്​ സംരംഭങ്ങളിലോ പ​ങ്കെടുപ്പിക്കുന്നതിനും വിലക്കുണ്ട്​.

കറാച്ചിയിൽ പാക്​ മുൻ പ്രസിഡൻറ്​ പർവേസ്​ മുഷറഫി​​​െൻറ ബന്ധുക്കൾ നടത്തിയ സംഗീതവിരുന്നിലാണ്​ മിഖ സിങ്​ പ​ങ്കെടുത്തത്​.

മിഖ സിങ്​ രാജ്യത്തി​​​െൻറ അഭിമാനത്തേക്കാൾ വില നൽകിയത്​ പണത്തിനാണ്​. ഇരുരാജ്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കു​േമ്പാൾ അസോസിയേഷ​​​െൻറ തീരുമാനങ്ങൾ ലംഘിച്ച്​ അദ്ദേഹം പാക്​ പരിപാടിയിൽ പ​ങ്കെടുത്തത്​ അംഗീകരിക്കാൻ കഴിയില്ലെന്ന്​ ആൾ ഇന്ത്യ സിനി വർക്കേഴ്​സ്​ അസോസിയേഷൻ പ്രസിഡൻറ്​ സുരേഷ്​ ശ്യാമൾ ഗുപ്​ത അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bansingermusic newsmika singhAICWA
News Summary - Film Body Bans Mika Singh After Performance In Karachi- Music news
Next Story