അൽഹംദുലില്ലാഹ്​... സൂഫിയും സുജാതയും എന്ന ചിത്രത്തിലെ രണ്ടാം ഗാനം

21:06 PM
30/06/2020

ജയസൂര്യയും അതിഥി റാവു ഹൈദരിയും പ്രധാന വേഷത്തിലെത്തി നരണിപ്പുഴ ശാനവാസ്​ സംവിധാനം ചെയ്യുന്ന സൂഫിയും സുജാതയും എന്ന ചിത്രത്തി​​ലെ രണ്ടാമത്തെ ഗാനവും റിലീസ്​ ചെയ്​തു. 'അല്‍ഹംദുലില്ലാ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍. സംഗീതം പകര്‍ന്ന്​ ഗാനം പാടിയിരിക്കുന്നത് സുദീപ് പാലനാടും അമൃത സുരേഷും ചേര്‍ന്നാണ്. രമ്യ വിനയ്, ദീപക് എന്‍ പി, കലേഷ്, സനൂപ്, ഷിനൂപ്, ശ്യാം അടാട്ട് എന്നിവരാണ് അഡീഷണല്‍ വോക്കല്‍സ്. 

ചിത്രത്തിന്​ വേണ്ടി എം. ജയചന്ദ്രൻ ഇൗണമിട്ട ‘വാതിൽക്കല്​ വെള്ളരിപ്രാവ്​’ എന്ന ഗാനം കഴിഞ്ഞ ദിവസം റിലീസ്​ ചെയ്​തിരുന്നു. ബി.കെ ഹരിനാരായണൻ തന്നെയെഴുതിയ വരികൾ ആലപിച്ചത്​ അർജുൻ ക്രിഷ്​ണ, നിത്യ മാമ്മെൻ, സിയാ ഉൽ ഹഖ്​ എന്നിവർ ചേർന്നായിരുന്നു.

വിജയ്​ ബാബു നിർമിച്ച ചിത്രം ആമസോൺ പ്രൈമിലൂടെ ജൂലൈ മൂന്നിനാണ്​​ ജനങ്ങളിലേക്ക്​ എത്തുന്നത്​. ഒ.ടി.ടി പ്ലാറ്റ്​ഫോമിലൂടെ റിലീസ്​ ചെയ്യുമെന്ന്​ ആദ്യം പ്രഖ്യാപിച്ച ചിത്രം കൂടിയായിരുന്നു സൂഫിയും സുജാതയും. അതിനെ തുടർന്ന്​ വലിയ വിവാദങ്ങൾക്കും ചിത്രം തുടക്കം കുറിച്ചിരുന്നു. ചിത്രത്തിന്​ വേണ്ടി അനു മൂത്തേടത്ത്​ ഛായാഗ്രഹണവും ദീപു ജോസഫ്​ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. 

Loading...
COMMENTS