കൂടെയുണ്ട്, എന്നും എപ്പോഴും-Review
ഷബീർ പാലോട് - 15, JUL 2018 - 10:43 AM
മനുഷ്യൻ ഏറ്റവും ഭയപ്പെടുന്നത് ഏകാന്തതയാണ്. ഒറ്റക്കാണെന്ന് തോന്നുേമ്പാഴൊക്കെ അവൻ അസ്വസ്ഥനാകും. ഒറ്റക്കിരിക്കണമെന്ന് വാശിപിടിക്കുന്നവർ ആരെങ്കിലും വന്നെെൻറ അടുത്തിരുന്നെങ്കിൽ എന്ന മോഹമുള്ളവരാണ്. അജ്ഞലി മേനോൻ ചിത്രം കൂടെയും ഒറ്റക്കായിപ്പോകുന്നൊരു മനുഷ്യെൻറ കഥയാണ് പറയുന്നത്. ജോഷ്വാ എന്നാണവെൻറ പേര്. 15ാം വയസിലാണവനൊരു കുഞ്ഞനുജത്തിയെ കിട്ടുന്നത്. അവളുടെ വരവ് അവെൻറ ജീവിതത്തെ കീഴ്മേൽ മറിക്കുന്നു. ആദ്യം അലൗകികമായ സന്തോഷമായും പതിയെ ദുരന്തമായും അനുജത്തി അവനെ വേട്ടയാടുന്നു. അവസാനം അവളിലൂടെ സംസ്കരിക്കപ്പെടുേമ്പാഴാണവൻ വിശുദ്ധനാകുന്നത്.
ബാംഗളൂർ ഡെയ്സ് പുറത്തിറങ്ങി നാല് വർഷത്തെ ഇടവേളക്ക് ശേഷമാണ് അഞ്ജലി മേനോൻ കൂടെയുമായെത്തുന്നത്. മികച്ച തയ്യാറെടുപ്പും ആഴത്തിലുള്ള ചിന്തയും കൂടെയ്ക്കായി സംവിധായിക വിനിയോഗിച്ചിട്ടുണ്ട്. മറാത്തി എഴുത്തുകാരനും സംവിധായകനുമായ സച്ചിൻ കുന്ദൽക്കറുടെ കഥയെ അടിസ്ഥാനമാക്കിയാണ് കൂടെ ഒരുക്കിയിരിക്കുന്ന അസാധാരണത്വം നിറഞ്ഞ കഥയാണ് സിനിമയുടേത്. അഭൗമമെന്നോ അതിഭൗതികമെന്നോ തോന്നാവുന്ന സിനിമയെ കഥകൊണ്ട് അളക്കാനിറങ്ങിയാൽ പരാജയമാകും ഫലം.
സിനിമ അതിെൻറ ഒന്നാമത്തെ ദൃശ്യം മുതൽ നമ്മെ ആവാഹിക്കുകയും ആവേശിക്കുകയും ചെയ്യും. ലിറ്റിൽ സ്വയംബിെൻറ ദൃശ്യങ്ങൾ അത്രമേൽ ഹൃദയഹാരിയാണ്. മഞ്ഞിെൻറ നേർത്ത അടരുള്ള ലൊക്കേഷനും അതിലൂടെ കടന്നുവരുന്ന സൂര്യപ്രകാശവും സിനിമയുടെ പൊതുഭാവമാണ്. ധാരാളമായി ക്ലോസപ്പുകൾ ഉപയോഗിച്ചിരിക്കുന്ന ചിത്രം കൂടിയാണിത്. ഇത് ആഴത്തിലുള്ള സംേവദനം സാധ്യമാക്കുന്നുണ്ട്.
പൃഥ്വിരാജാണ് സിനിമയിൽ ജോഷ്വയായി വേഷമിടുന്നത്. നസ്രിയ അനുജത്തിയായ ജെന്നിയും പാർവ്വതി കാമുകിയായ സോഫിയുമാകുന്നു. മാതാപിതാക്കളായ അേലാഷിയും ലില്ലിയുമായി വേഷമിടുന്നത് സംവിധായകൻ രഞ്ജിത്തും മാല പാർവ്വതിയുമാണ്. അതുൽ കുൽക്കർണ്ണി, റോഷൻ മാത്യു, സിദ്ധാർഥ് മേനോൻ, പൗളി വത്സൻ, മനോജ് കോവൂർ തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളാകുന്നു.
ഒരു തരത്തിൽ കൂടെ പൃഥിരാജിെൻറ സിനിമയാണ്. ഇൗ നടൻ തെൻറ പൂർണ്ണതയിൽ നിറഞ്ഞാടുകയാണ് സിനിമയിൽ. ക്ലോസപ്പുകളിൽ, കണ്ണിെൻറ ചലനങ്ങളിൽ, വിഷാദം വിങ്ങിനിൽക്കുന്ന, കരയാൻ വെമ്പുന്ന കവിളുകൾ കൊണ്ടുേപാലും അഭിനയിക്കുന്നുണ്ട് പൃഥി. പാർവ്വതിടെ ഭാവങ്ങളും ചലനങ്ങളും പഴകിത്തുടങ്ങിയിരിക്കുന്നു. ആവർത്തന വിരസത ഇൗ നടിയുടെ ചലനങ്ങളിലുണ്ട്. നോട്ടവും ഭാവവും ഒരുപാട് സിനിമകളിൽ കണ്ട് വിരസമായതുപോലെ. നസ്രിയ രണ്ടാം വരവിലും തെൻറ കുട്ടിത്തം നഷ്ടമാകാതെ സൂക്ഷിക്കുന്നു. സംസാരത്തിലും ചലനങ്ങളിലും ക്യൂട്ട്നെസ്സ് ഇപ്പോഴും ഇൗ നടിക്കുണ്ട്. അതുൽകുൽക്കർണ്ണി പതിവുേപാലെ മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രമാകുന്നു. ഒരു നടെൻറ ക്ലാസ് എന്താണെന്നറിയാൻ ഇൗ മനുഷ്യനെ നോക്കി നിന്നാൽ മതി.
എം. ജയചന്ദ്രനും രഘു ദീക്ഷിത്തും ചേർന്ന് രൂപപ്പെടുത്തിയ സംഗീതം മനോഹരം. എല്ലാ പാട്ടുകളും സിനിമയോടും ദൃശ്യങ്ങളോടും ചേർന്ന് നിൽക്കുന്നു. രഘു ദീക്ഷിതിെൻറ ‘പറന്നേ’ എന്ന് തുടങ്ങുന്ന ഗാനം ആവേശം പകരുന്നു. പശ്ചാത്തല സംഗീതവും ഹൃദ്യമാണ്. സിനിമയുടെ ദൃശ്യഭംഗി വർദ്ധിപ്പിക്കുന്നതിൽ കലാസംവിധാനത്തിലെ മികവ് നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. നിറപ്പകിട്ടാർന്ന സിനിമക്ക് ചേരുന്ന വസ്ത്രാലങ്കാരവും കൃത്രിമത്വമില്ലാത്ത മേക്കപ്പുമൊക്കെ എടുത്ത് പറയേണ്ടതാണ്. എല്ലാംകൊണ്ടും കളർഫുള്ളാണ് കൂടെ.
മധ്യവർഗ്ഗ പ്രമേയമുള്ള സിനിമയാണിത്. ഇതിലെ മനുഷ്യരെല്ലാം അത്തരത്തിൽ പെരുമാറുന്നവരും സംസാരിക്കുന്നവരുമാണ്. ഫിലോസഫിക്കൽ ഡ്രാമയെന്നോ മറ്റോ വകതിരിക്കാവുന്ന പ്രമേയവുമാണ്. മലയാളത്തിൽ അധികമില്ലെങ്കിലും ബോളിവുഡിൽ ധാരാളമായി അവതരിപ്പിക്കപ്പെട്ട പ്രമേയ പരിസരമാണ് ഇവിടേയും സംവിധായക പരീക്ഷിക്കുന്നത്. ജോഷ്വയുടേയും ജെന്നിയുടേയും വിചിത്രമായ കൂട്ടിനും ചില മുൻ മാതൃകകളുണ്ട്. കുഞ്ഞനുജത്തിയാേണൽ അവളുടെ പേര് ജെന്നിയെന്നാവുക എന്നതിൽ പോലും ആവർത്തന വിരസതയുണ്ട്. ചിലയിടത്തെങ്കിലും വരുന്ന കറുത്ത ഉടലുകളോടുള്ള പരിഹാസം വേണമെങ്കിലൊരു രാഷ്ട്രീയ പ്രശ്നമായി ഉയർത്തിക്കാട്ടാനാകും. എല്ലാ പ്രശ്നങ്ങൾക്കും ദാർശനിക മാനങ്ങളുള്ള അഭൗമമായ പരിഹാരം നിർദേശിക്കുക എന്നത് പ്രായോഗിക ജീവിതത്തിൽ അത്രമേൽ സാധ്യമാവുകയില്ലല്ലോ.
സംവിധായിക തെൻറ കാഴ്ച്ചപ്പാടുകളും നിർദേശങ്ങളും ജെന്നിയിലൂടെ പ്രകാശിപ്പിക്കുന്നത് വരെ ലളിതമാണീ പരിഹാരങ്ങൾ. ഒരു പൗലോ കൊയ്ലൊ നോവൽ വായിക്കുന്ന അനൂഭൂതിയാണ് കൂടെ നൽകുന്നത്. അതിലും കൂടുതൽ ദാർശനിക ദൃഢത നാം സിനിമയിൽ പ്രതീക്ഷിക്കുകയും വേണ്ട. പൃഥിയെന്ന നടെൻറ നടന ജീവിതത്തിലെ മികച്ച പ്രകടനം കാണാനും രണ്ടര മണിക്കൂർ അനുഭൂതിദായകമായ ചില കാഴ്ച്ചകളുടെ സുഖവും ആഗ്രഹിക്കുന്നവർക്ക് കൂടെ ധൈര്യമായി കാണാം