Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightവിബ്​ജിയോർ ചലച്ചിത്ര...

വിബ്​ജിയോർ ചലച്ചിത്ര മേള നവംബർ ഏഴ്​ മുതൽ

text_fields
bookmark_border
vibgyor-film-fest.jpg
cancel

തൃ​ശൂ​ർ: വി​ബ്​​ജി​യോ​ർ അ​ന്താ​രാ​ഷ്​​ട്ര ഡോ​ക്യു​മ​െൻറ​റി ച​ല​ച്ചി​ത്രോ​ത്സ​വം (മ​ഴ​വി​ൽ​മേ​ള) ന​വം​ബ ​ർ ഏ​ഴ്​ മു​ത​ൽ 10 വ​രെ സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ ന​ട​ത്തും. ‘റീ​ബൂ​ട്ടി​ങ്​ ന്യൂ ​ഇ​ന്ത്യ’ എ​ന്ന​താ​ണ്​ പ്ര​ മേ​യം.

ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ച്ചും പ്ര​ത്യേ​ക ജ​ന​വി​ഭാ​ഗ​ങ്ങ​ളെ തി​ര​ഞ്ഞു​പി​ടി​ച്ച്​ പ​​ു​റ​ത ്താ​ക്കി​യും എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​പ്പെ​ട്ട വി​ഭ​വ സ​മ്പ​ത്ത്​ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക്​ തീ​റെ​ഴു​തി​യും നി​ർ​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പു​തി​യ ഇ​ന്ത്യ​യു​ടെ രൂ​പ​ഭാ​വ​ങ്ങ​ളെ പാ​ർ​ശ്വ​വ​ത്​​കൃ​ത വി​ഭാ​ഗ​ങ്ങ​ൾ എ​ങ്ങ​നെ നോ​ക്കി​ക്കാ​ണു​ന്നു​വെ​ന്ന പ​രി​ശോ​ധ​ന കൂ​ടി​യാ​ണ്​ ന​ട​ത്തു​ന്ന​തെ​ന്ന്​ സം​ഘാ​ട​ക സ​മി​തി അ​ധ്യ​ക്ഷ​ൻ രാ​ജാ​ജി മാ​ത്യു തോ​മ​സ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

18 മ​ണി​ക്കൂ​റാ​ണ്​ പ്ര​ദ​ർ​ശ​ന സ​മ​യം. ആ​ർ​പി അ​മു​ദ​ൻ, പി. ​ബാ​ബു​രാ​ജ്, ക​സ്​​തൂ​രി ബ​സു എ​ന്നി​വ​രാ​ണ്​ ക്യു​റേ​റ്റ​ർ​മാ​ർ.

ഡോ​ക്യു​മ​െൻറ​റി​ക​ൾ, ഹ്ര​സ്വ​ക​ഥാ​ചി​ത്ര​ങ്ങ​ൾ, ആ​നി​മേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ, സം​ഗീ​ത ആ​ൽ​ബ​ങ്ങ​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കും. ഏ​ഴി​ന്​ രാ​വി​ലെ സി​നി​മ പ്ര​ദ​​ർ​​ശ​ന​ത്തോ​ടെ തു​ട​ങ്ങും. അ​ന്ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ഉ​ദ്​​ഘാ​ട​ന​വും സി. ​ശ​ര​ത്​​ച​ന്ദ്ര​ൻ അ​നു​സ്​​മ​ര​ണ​വും ന​ട​ക്കും.

ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​തി​ന്​ പ്ര​ദ​ർ​ശ​നം തു​ട​ങ്ങും. ഡെ​ലി​ഗേ​റ്റ്​ പാ​സി​നും മ​റ്റ്​ വി​വ​ര​ങ്ങ​ൾ​ക്കും 94470 00830, 95678 39494 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഫെ​സ്​​റ്റി​വ​ൽ ഡ​യ​റ​ക്​​ട​ർ ഡോ. ​ആ​ശാ ആ​ച്ചി ജോ​സ​ഫ്​, നാ​ഷ​ണ​ൽ കോ ​ഓ​ഡി​നേ​റ്റ​ർ ഫാ. ​ബെ​ന്നി ബെ​ന​ഡി​ക്​​ടും പ്ര​സി​ഡ​ൻ​റ്​ ലെ​സ്​​ലി സ​ഹ​ജ അ​ഗ​സ്​​റ്റ്യ​നും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film festivalvibgyor film festival
News Summary - vibgyor film fest -kerala news
Next Story