ലോഹിതദാസിനെ എഴുത്തുകാരനാക്കിയ കുഞ്ഞെലിയുടെ കഥ

15:02 PM
28/06/2020

ആർദ്രമായ കഥകൾകൊണ്ട്​ മലയാള സിനിമയുടെ ഭാവുകത്വം മാറ്റിയെഴുതിയ ലോഹിതദാസെന്ന തിരക്കഥാകൃത്ത്​ ത​​െൻറ എഴുത്തുജീവിതത്തി​​െൻറ തുടക്കത്തെക്കുറിച്ച്​ പറയുന്നൊരു വേദനിപ്പിക്കുന്ന കഥയുണ്ട്​. കുഞ്ഞ്​ ലോഹി നാലിലൊ അഞ്ചിലൊ പഠിക്കുന്ന കാലം. അന്ന്​ വീട്ടിൽ വലിയ എലിശല്യമായിരുന്നു. ഒരു എലികുഞ്ഞും രണ്ട്​ വലിയ എലികളുമായിരുന്നു വീടി​​െൻറ സ്വൈര്യം കെടുത്തിയിരുന്നത്​.

ഒരു ദിവസം ലോഹി നോക്കു​േമ്പാൾ കുഞ്ഞെലി ഒറ്റക്ക്​ മുറിയുടെ അരികിലൂടെ നടന്നു​േപാകുന്നു. ഇതുതന്നെ അവസരം. അടുക്കളയിൽ പോയി വടിയുമായെത്തിയ ലോഹി എലിയുടെ പിന്നാലെചെന്ന്​​ ഒറ്റയടി. അടി കൃത്യവും ശക്​തവുമായതിനാൽ എലി അവിടെ പിടഞ്ഞുവീണ്​ ചത്തു. പ​ക്ഷെ ഇൗ സംഭവം ലോഹിയുടെ മനസിനെ വല്ലാ​െത ഉലച്ചു. ആ അഞ്ചാം ക്ലാസുകാര​​െൻറ കണ്ണുകൾ നിറഞ്ഞൊഴുകി.

അച്ഛനെലിയും അമ്മ എലിയും കുഞ്ഞെലിയെ തിരക്കു​േമ്പാൾ കാണാതായാൽ അവർ വിഷമിക്കുമെന്ന ചിന്ത ആ കുഞ്ഞു മനസിനെ ​േവദനിപ്പിച്ചു. ഒാടി മുറിയിൽ പോയ ലോഹി അവിടെ തനിക്കാരൊ സമ്മാനിച്ച ഡയറിയും അടുക്കളയിൽനിന്ന്​ ഇൗർക്കിലിയും എടുത്തുകൊണ്ടുവന്നു. ചത്തുകിടന്ന എലിക്കുഞ്ഞിനരികിൽ ഇരുന്ന്​ അതി​​െൻറ ചോരയിൽ ഇൗർക്കിൽ തൊട്ട്​ ലോഹി എഴുതാനാരംഭിച്ചു.

അമ്മ എലിയോടും അച്ഛനെലിയോടുമുള്ള ത​​െൻറ തെറ്റിനെകുറിച്ചുള്ള ഏറ്റുപറച്ചിലായിരുന്നു ആ കുറിപ്പ്​. ഇൗ സംഭവമാണ്​ ത​​െൻറ അപൂർണ്ണമായ ഒാർമയിലുള്ള ആദ്യ എഴുത്തനുഭവമെന്ന്​ ലോഹി പിന്നീടൊരിക്കൽ പറഞ്ഞിട്ടുണ്ട്​. ചുറ്റുപാടുമുള്ള എല്ലാ സഹജീവികളോടുമുള്ള നിലക്കാത്ത കാരുണ്യമായിരുന്നു ലോഹിതദാസെന്ന തിരക്കഥാകൃത്തി​​െൻറ ഏറ്റവും വലിയ മൂലധനമെന്നതിന്​ ഇൗ സംഭവം സാക്ഷ്യം പറയുന്നു.  

Loading...
COMMENTS