തമിഴ് ഹാസ്യനടന്‍ കുമരിമുത്തു നിര്യാതനായി
text_fields
കോയമ്പത്തൂര്‍: തമിഴ് സിനിമയിലെ പഴയകാല ഹാസ്യനടന്‍ കുമരിമുത്തു (78) നിര്യാതനായി. ഹൃദ്രോഗംമൂലം ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പ് നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ചെന്നൈ ആഴ്വാര്‍പേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുമരിമുത്തു തിങ്കളാഴ്ച പുലര്‍ച്ചെ 12.30ഓടെ മരിച്ചു. ചെന്നൈ നന്ദനം ന്യൂ ടവറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് മന്തവെളിയിലെ ശ്മശാനത്തില്‍ സംസ്കരിക്കും.
കന്യാകുമാരി കാട്ടുപുതൂര്‍ സ്വദേശിയായ കുമരിമുത്തു എം.ആര്‍. രാധയുടെ നേതൃത്വത്തിലുള്ള നാടകട്രൂപ്പില്‍ അംഗമായിരുന്നു. 1964ല്‍ ‘പൊയ് സൊല്ലാതൈ’ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലായി ആയിരത്തിലധികം സിനിമകളില്‍ അഭിനയിച്ചു. തമിഴ്നാട് സര്‍ക്കാറിന്‍െറ ‘കലൈമാമനി’ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ അദ്ദേഹം ഡി.എം.കെയുടെ കലാ സാഹിത്യ വേദിയുടെ വൈസ് പ്രസിഡന്‍റായിരുന്നു. ഡി.എം.കെ നേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും അനുശോചിച്ചു.
ഭാര്യ: പുണ്യവതി. മക്കള്‍: ഐസക് മാധവരാജന്‍, ശെല്‍വപുഷ്പ, എലിസബത്ത് മേരി, കവിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
