സിറിയക്കിത് മധുര പ്രതികാരം
text_fieldsലോസ് ആഞ്ജലസ്: സിറിയന്‍ അഭയാര്‍ഥികള്‍ക്ക് കയ്പ്പേറിയ അനുഭവം പകര്‍ന്ന അതേവര്‍ഷംതന്നെ ആ മണ്ണില്‍നിന്നുള്ള ചലച്ചിത്രത്തിന് ലോസ് ആഞ്ജലസില്‍ ആദരം! യു.എസിന്‍െറ പുതിയ സാഹചര്യത്തിലും വിഷയത്തിന്‍െറ രാഷ്ട്രീയപരത കൊണ്ട് മികച്ച ഹ്രസ്വ ഡോക്യുമെന്‍ററി വിഭാഗത്തില്‍ ‘വൈറ്റ് ഹെല്‍മറ്റ്സ്’ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അത് ഓസ്കര്‍ ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമായി.
യുദ്ധം തകര്‍ത്തെറിഞ്ഞ സിറിയയുടെ വിമതകേന്ദ്രങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സന്നദ്ധസംഘമാണ് ‘വൈറ്റ് ഹെല്‍മറ്റ്സ്’. ഇവരുടെ ജീവിതങ്ങളിലൂടെ കടന്നുപോവുന്നു 40 മിനിറ്റുള്ള ചിത്രം. ഇതുവരെയായി 82,000ത്തോളം പേരുടെ ജീവന്‍െറ രക്ഷകരായി വൈറ്റ് ഹെല്‍മറ്റ്സ് മാറിയിട്ടുണ്ട്. പുരസ്കാരം ഏറ്റുവാങ്ങി സംവിധായകന്‍ ഓര്‍ലാന്‍േറാ വോണ്‍ ഐന്‍സിഡെല്‍ ആറു വര്‍ഷം നീണ്ട സിറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്തു.
ചിത്രത്തിന്‍െറ സിറിയക്കാരനായ ഛായാഗ്രാഹകന്‍ ഖാലിദ് ഖാത്വിബിന് യു.എസ് വിലക്കുകാരണം ആദരമേറ്റുവാങ്ങുന്നത് കാണാനായില്ല. ഡോണള്‍ഡ് ട്രംപിന്‍െറ കുടിയേറ്റ- അഭയാര്‍ഥി വിരുദ്ധ നയത്തിന്‍െറ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനുള്ള വിസ അധികൃതര്‍ നിഷേധിച്ചു. വൈറ്റ് ഹെല്‍മറ്റിന്‍െറ സ്ഥാപകന്‍ റായിദ് അല്‍ സലേഹിന്‍െറ തന്‍െറ രാജ്യത്തെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്ന പ്രസ്താവന സംവിധാകന്‍ അവിടെ വായിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
