ഹൃദയാഘാതം; ഹാസ്യനടന്‍ തവക്കള ബാബു അന്തരിച്ചു
text_fieldsചെന്നൈ: ഉയരക്കുറവുകൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയ പ്രമുഖ ഹാസ്യനടന്‍ തവക്കള എന്ന ബാബു ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 42 വയസ്സായിരുന്നു. ചെന്നൈ വടപളനിയിലെ സ്വവസതിയില്‍ ഞായറാഴ്ച രാവിലെയാണ് ഹൃദയാഘാതം അനുഭവപ്പെടത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വടപളനി എ.വി.എം ശ്മശാനത്തില്‍.
ചിത്രീകരണം പുരോഗമിക്കുന്ന മലയാള ചിത്രം ‘ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച’യില്‍ അഭിനയിച്ചുവരുകയായിരുന്നു. ബാബുവിന്‍െറ രണ്ടാമത്തെ മലയാള ചിത്രമാണിത്. 1984ല്‍ ആലപ്പി അഷ്റഫ് സംവിധാനം ചെയ്ത വനിതാ പൊലീസാണ് ആദ്യ മലയാള ചിത്രം. ഭാഗ്യരാജ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് ഉര്‍വശിക്കൊപ്പം പ്രധാന വേഷത്തില്‍ അഭിനയിച്ച സൂപ്പര്‍ ഹിറ്റായ ‘മുന്താണൈ മുടിച്ച്’ എന്ന തമിഴ് ചിത്രത്തിലെ ‘തവക്കള’ എന്ന കഥാപാത്രമാണ് ബാബുവിന്‍െറ സിനിമാജീവിതത്തിലെ വഴിത്തിരിവ്. പിന്നീട് ‘തവക്കള’ എന്ന പേരില്‍ അറിയപ്പെട്ട ബാബു ആറു ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, സിംഹള തുടങ്ങിയ ഭാഷകളില്‍ വേഷമിട്ട തവക്കള, രജനികാന്തിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ നടികര്‍ സംഘം അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
