Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘ഈ ഒസ്യത്ത് എന്‍റെ...

‘ഈ ഒസ്യത്ത് എന്‍റെ പേരില്‍ എഴുതിയതിന് നന്ദി’

text_fields
bookmark_border
‘ഈ ഒസ്യത്ത് എന്‍റെ പേരില്‍ എഴുതിയതിന് നന്ദി’
cancel

വിനയന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആകാശഗംഗയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാനയതിന്‍റെ സന്തോഷം പങ്കുവെച്ച് നടൻ ഹരീഷ് പേരടി. ആദ്യഭാഗത്തിൽ രാജൻ പി ദേവ് അവതരിപ്പിച്ച മേപ്പാടൻ തിരുമേനിയുടെ ശിഷ്യനെയാണ് പുതിയ ചിത്രത്തിൽ ഹരീഷ് പേരടി അവതരിപ്പിക്കുന്നത്. കഥാപാത്രത്തെക്കുറിച്ച് ഹരീഷ് പേരടി ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാ ണ്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
രാജേട്ടാ... ഞാൻ തമിഴ് സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ അവിടെയുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും ഇപ്പോഴും രാജേട്ടനെ പറ്റി പറയാറുണ്ട്... കേൾക്കുമ്പോൾ വലിയ സന്തോഷമാണ് ... നാടകം, മലയാള സിനിമ, തമിഴ് സിനിമ ...മുരളിയേട്ടനും കലാഭവൻ മണിയും തിലകൻ ചേട്ടനും നിങ്ങളുമൊക്കെ വെട്ടി തെളിയിച്ച വഴിയിലൂടെ ഇങ്ങിനെ നടക്കുമ്പോൾ അതിർത്തികൾ കിഴടക്കുന്ന ഒരു പട്ടാളക്കാരന്റെ സന്തോഷമാണെനിക്ക് ...

ഈ കത്തെഴുതാനുള്ള പ്രധാന കാരണം...നിങ്ങളഭിനയിച്ച ആകാശഗംഗയുടെ രണ്ടാം ഭാഗത്തിൽ രാജേട്ടൻ ഗംഭിരമാക്കിയ മേപ്പാടൻ തിരുമേനിയുടെ ശിഷ്യനായി അഭിനയിക്കാൻ വിനയൻ സാർ എന്നെയാണ് നിയോഗിച്ചത്... ഇത് എനിക്ക് രാജേട്ടന്റെ പേരിൽ കിട്ടുന്ന ഒരു അവാർഡായാണ് ഞാൻ കാണുന്നത് ... നവംബർ ഒന്നിന് പടം റിലീസാവുകയാണ്... ആരും അറിയാതെ ഇങ്ങിനെ ഒരു ഒസ്യത്ത് എന്റെ പേരിൽ എഴുതി വെച്ചതിന് നന്ദി... അറിയാത്ത ഒരു ലോകത്തിരുന്നുള്ള അനുഗ്രഹവർഷങ്ങൾ ഞാൻ അറിയുന്നുണ്ട്... മുരളിയേട്ടനോടും മണിയോടും തിലകൻ ചേട്ടനോടും ഭരത് ഗോപി സാറിനോടും അന്വേഷ്ണം അറിയിക്കണം....

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsHareesh PeradiRajan P Dev
News Summary - Thanks to Rajan P Dev-Movie News
Next Story