വെള്ളിത്തിരയിൽ സാനിയ എയ്​സ്​

10:02 AM
15/02/2020
Sania Mirza

‘‘എ​ന്നെ മ​ന​സ്സി​ലാ​ക്കു​ന്ന​വ​ർ​ക്ക​റി​യാം. ആഗ്രഹങ്ങൾ ഞാൻ ഒരിക്കലും ഒളിച്ചു​വെച്ചിട്ടില്ല. ആ​രെ​യും ഇ​ന്നു​വ​രെ ഭ​യ​ന്നി​ട്ടി​ല്ല. സ്വ​ന്തം താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ്​​ ജീ​വി​ച്ച​ത്. അ​തു​കൊ​ണ്ടു​ത​ന്നെ എ​​െൻറ ക​ഥ മ​റ്റു​ള്ള​വ​രോ​ട്​ പ​റ​യു​ന്ന​തി​ൽ ഒ​രു കൗ​തു​ക​മു​ണ്ട്. അ​ത്​ ജ​ന​ങ്ങ​ൾ കാ​ണു​ക, അ​വ​രു​ടെ പ്ര​തി​ക​ര​ണം അ​റി​യു​ക എ​ന്ന​തും എനിക്ക്​ താൽപര്യമുണ്ട്​ -പ​റ​യു​ന്ന​ത്​ സാ​നി​യ മി​ർ​സ.

വ​നി​ത ഡ​ബ്​​ൾ​സ്​ ടെ​ന്നി​സി​ൽ രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ഏ​ക വ​നി​ത. സാ​നി​യ​യു​ടെ ജീ​വി​തം സി​നി​മ​യാ​കു​ന്നു​വെ​ന്ന്​ കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്​ നാ​ളു​ക​ളാ​യി. ക​ഴി​ഞ്ഞ ​വ​ർ​ഷം സം​വി​ധാ​യ​ക​ൻ റോ​ണി സ്​​​ക്രൂവാ​ല അ​ങ്ങ​നെ​യൊ​രു പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു.

ഇ​പ്പോ​ൾ സാ​നി​യ ​ത​ന്നെ അ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി. ബോ​ളി​വു​ഡി​ലെ ചി​ല സം​വി​ധാ​യ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ന്നു വ​രു​ക​യാ​ണെ​ന്നാ​യി​രു​ന്നു​ ല​ാക്​​മെ ഫാ​ഷ​ൻ വീ​ക്​ പ​രി​പാ​ടി​ക്കി​ടെ അ​വ​ർ പ​റ​ഞ്ഞ​ത്. കാ​യി​ക​ താ​ര​ങ്ങ​ൾ സി​നി​മ​ക്ക​ഥ​ക്ക്​ പ​റ്റി​യ​വ​രാ​ണ്.

ജ​യി​ച്ചു​ ക​യ​റാ​ൻ അ​വ​ർ ന​ട​ത്തു​ന്ന ക​ഠി​ന​പ്ര​യ​ത്​​ന​ത്തോ​ട്​ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കും താൽപര്യമുണ്ടാകും. താ​ൻ അ​ട​ക്കം നി​ര​വ​ധി കാ​യി​ക​താ​ര​ങ്ങ​ൾ എ​ളി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ നി​ന്ന്​ വ​ള​ർ​ന്നു​വ​ന്ന​വ​രാ​ണ്. സ​മൂ​ഹ​ത്തി​​െൻറ ന​ന്മ ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ​അ​തി​നു വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.  

Loading...
COMMENTS