‘നിങ്ങൾ വെറും തിരിച്ചറിയൽ കാർഡുകൾ മാത്രമാണ്​’

10:14 AM
18/02/2020
sara-ali-khan

അ​വ​രു​ടെ മു​ഖം ജ​ന​ങ്ങ​ളു​ടെ സ്വ​പ്​​ന​ങ്ങ​ളി​ൽ​ പോ​ലു​മു​ണ്ടാ​യി​രി​ക്കും, ഒ​രി​ക്ക​ലും മ​റ​ഞ്ഞി​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രാ​യി​രി​ക്കും അ​വ​ർ...​ എ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ അ​വ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ലെ പേ​രു​ക​ൾ മാ​ത്ര​മാ​ണ്.

സെ​യ്​​ഫ്​ അ​ലി ഖാ​​െൻറ മ​ക​ളും ബോ​ളി​വു​ഡ്​ ന​ടി​യു​മാ​യ സാ​റ അ​ലി ഖാ​നെ​ ഈ​യി​ടെ യു.​എ​സ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വെ​ച്ച​ത്​ വി​ചി​ത്ര​മാ​യ കാ​ര്യ​ത്തി​നാ​ണ്.​ 96 കി​ലോ ഭാ​ര​മു​ള്ള​പ്പോ​ഴ​ത്തെ ചി​ത്ര​മാ​ണ്​ സാ​റ​യു​ടെ ഐ​ഡ​ൻ​റി​റ്റി കാ​ർ​ഡി​ലു​ള്ള​ത്. ക​ഷ്​​ട​പ്പെ​ട്ട്​ 54 കി​ലോ​യാ​യി കു​റ​ച്ച​ത്​ വി​മാ​ന​ത്താ​വ​ള ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ അ​ത്ര ബോ​ധ്യം​വ​ന്നി​ല്ല. 

ലോ​ക​ത്തെ പ​രി​ചി​ത​മു​ഖ​ങ്ങ​ളി​ൽ ഒ​ന്നാ​യ ഷാ​രൂ​ഖ്​ ഖാ​നു​മാ​യി യു.​എ​സ്​ എ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ത​ർ​ക്കം പ​തി​വാ​ണ്. 2009, 2012, 2016 വ​ർ​ഷ​ങ്ങ​ളി​ൽ ഷാ​റൂ​ഖി​ന്​ ക​യ്​​പേ​റി​യ അ​നു​ഭ​വ​മു​ണ്ടാ​യി. മ​റ്റൊ​രു ബോ​ളി​വു​ഡ്​ ന​ട​ൻ ഇ​ർ​ഫാ​ൻ ഖാ​നെ യു.​എ​സ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ടു​ത​വ​ണ ത​ട​ഞ്ഞു​െ​വ​ച്ചി​ട്ടു​ണ്ട്, കാ​ര​ണം പോ​ലു​മി​ല്ലാ​തെ.

സാ​ധാ​ര​ണ ഖാ​ൻ എ​ന്ന്​ ഉ​പ​യോ​ഗി​ക്കാ​റി​ല്ലെ​ങ്കി​ലും പാ​സ്​​പോ​ർ​ട്ടി​ലും സ​ർ നെ​യി​മി​ലും ഖാ​ന​ു​ള്ള​താ​ണ്​ വി​ന​യാ​വു​ന്ന​ത്. പാ​സ്​​പോ​ർ​ട്ടി​ൽ അ​ഫ്​​ഗാ​നി​സ്താ​നെ​ക്കു​റി​ച്ച്​ പ​രാ​മ​ർ​ശ​മു​ണ്ട്​ എ​ന്ന കാ​ര​ണം പ​റ​ഞ്ഞ്​ ജോ​ൺ അ​ബ്ര​ഹാ​മി​നെ 2009ൽ ന്യൂ​യോ​ർ​ക്ക്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​െ​വ​ച്ചു. ഒ​രു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ ന​ട​ന്ന കാ​ര്യ​മാ​ണ്​ പാ​സ്​​പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

Loading...
COMMENTS