മധുബാല വരാൻ വൈകും

09:51 AM
15/02/2020
madhubala

കു​ടും​ബ​ത്തി​ൽ​ നി​ന്നു​ള്ള എ​തി​ർ​പ്പു​കാ​ര​ണം ആ​ദ്യ​കാ​ല ഹി​ന്ദി ന​ടി മ​ധു​ബാ​ല​യെ​ക്കു​റി​ച്ചു​ള്ള സി​നി​മ ത​ൽ​ക്കാ​ലം നി​ർ​ത്തി​വെ​ച്ച​താ​യി സ​ഹോ​ദ​രി മ​ധു​ർ ബ്രി​ജ്​ ഭൂ​ഷ​ൺ പ​റ​ഞ്ഞു. മ​ധു​ബാ​ല​യു​ടെ 87ാം ജ​ന്മ​ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ സി​നി​മ​യെ​ക്കു​റി​ച്ച്​ പ്ര​ഖ്യാ​പ​മു​ണ്ടാ​കു​മെ​ന്നാ​ണ്​ ക​രു​തി​യി​രുന്നത്​.

സി​നി​മ​യു​മാ​യി മു​ന്നോ​ട്ടു​പോ​ക​രു​തെ​ന്നാ​ണ്​ കു​ടും​ബ​ത്തി​​െൻറ അ​ഭ്യ​ർ​ഥ​ന. എ​ന്നാ​ൽ, എ​ങ്ങ​നെ​യെ​ങ്കി​ലും കു​ടും​ബ​ത്തി​ൽ​നി​ന്ന്​ സ​മ്മ​തം വാ​ങ്ങി സി​നി​മ​യെ​ടു​ക്കാ​ൻ​ത​ന്നെ​യാ​ണ്​ തീ​രു​മാ​ന​മെ​ന്നും മ​ധു​ർ പ​റ​ഞ്ഞു. സം​വി​ധാ​യ​ക​ൻ ഇം​ത്യാ​സ്​ അ​ലി​യു​മാ​യു​ള്ള ക​രാ​ർ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

വീ​ണ്ടും സി​നി​മ​യെ​ടു​ക്കു​േ​മ്പാ​ൾ അ​ലി​ത​ന്നെ​യാ​കു​മോ സം​വി​ധാ​യ​ക​ൻ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. മ​ധു​ബാ​ല​യു​ടെ ഒ​രു സ​ഹോ​ദ​രി​യു​ടെ മ​ക്ക​ൾ സി​നി​മ​ക്ക്​ ‘നോ ​ഒ​ബ്​​ജ​ക്​​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​’ കി​ട്ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ത​ട​യു​ക​യാ​ണെ​ന്ന്​ മ​ധു​ർ പ​റ​ഞ്ഞു. സ​ഹോ​ദ​രി​ക്ക്​ 93 വ​യ​സ്സാ​യി. അ​വ​രു​മാ​യി സം​സാ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചാ​ൽ ​​പ്ര​ശ്​​ന​ങ്ങ​ൾ തീ​രും. പ​ക്ഷേ, ഇ​തി​ന്​ മ​ക്ക​ൾ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Loading...
COMMENTS