സെസ് ഇടാക്കല്‍: തിങ്കളാഴ്ച മുതല്‍ തിയറ്ററുകള്‍ അടച്ചിടും
text_fieldsകൊച്ചി: ക്ഷേമനിധിക്കായി സെസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ പ്രദര്‍ശനശാലകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് തിയറ്റര്‍ ഉടമകള്‍. ‘എ’ ക്ളാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍െറ കൊച്ചിയില്‍ ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
സമരം സര്‍ക്കാറിനെതിരെയല്ളെന്നും ബി ക്ളാസ് തിയറ്റര്‍ ഉടമകളുടെ എക്സിബിറ്റേഴ്സ് അസോസിയേഷനും ഇക്കാര്യത്തില്‍ പിന്തുണയറിയിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെസ് തുകയായ മൂന്ന് രൂപ മുന്‍കൂര്‍ നല്‍കാതെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ പ്രദര്‍ശന ടിക്കറ്റുകള്‍ സീല്‍ ചെയ്യാന്‍ തയാറാകുന്നില്ല.
നിലവില്‍ സീല്‍ ചെയ്ത് ലഭിച്ച ടിക്കറ്റുകള്‍ തിങ്കളാഴ്ചക്കകം തീരുമെന്നും ഇവര്‍ വ്യക്തമാക്കി. ക്ഷേമനിധിക്കായി സെസ് പിരിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ അപ്പീല്‍ നിലനില്‍ക്കെയാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ മൂന്‍കൂറായി തുക ആവശ്യപ്പെടുന്നതെന്നും തിയറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്താസമ്മേളനത്തില്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍, ജനറല്‍ സെക്രട്ടറി ഷാജു അഗസ്റ്റിന്‍ അക്കര, ഉപദേശക സമിതിയംഗം എം. മുഹമ്മദ് അന്‍സാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
