വിനീത് ശ്രീനിവാസന്‍റെ ‘ഹൃദയം’; ചിത്രീകരണം തുടങ്ങി

12:45 PM
15/02/2020
vineeth-pranav-kalyani

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘ഹൃദയ’ത്തിന്‍റെ ചിത്രീകരണം പാലക്കാട് കൊല്ലങ്കോട് ആരംഭിച്ചു. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ഗാനം ആലപിക്കുന്നുണ്ട്. 

മേരിലാന്‍റ് സിനിമാസ് ആന്‍റ് ബിഗ് ബാങ് എന്‍റര്‍ടെയ്മെന്‍റിന്‍റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-ഹിഷാം അബ്ദുള്‍ വഹാബ്, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം. കോ പ്രൊഡ്യുസര്‍-നോബിള്‍ ബാബു തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്, അസോസിയേറ്റ് ഡയറക്ടര്‍-അനില്‍ എബ്രാഹം, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, വാര്‍ത്ത പ്രചരണം-എ.എസ് ദിനേശ്. ഒാണത്തിന് ചിത്രം റിലീസ് ചെയ്യും. 

Loading...
COMMENTS