HOME MOVIES NEWS MALAYALAM

ഒര​​ു സൈഡീന്ന്​ ഞാനങ്ങ്​ തുടങ്ങിയി​ട്ടേയുള്ളു; തൃശൂർ പൂരം ട്രെയിലർ
08, DEC 2019 - 10:54 AM

ആട്​ 2ന്​ ശേഷം ജയസൂര്യയും വിജയ്​ ബാബുവും ഒന്നിക്കുന്ന തൃശൂർ പൂരത്തി​​െൻറ ട്രെയിലറെത്തി. പുള്ളി ഗിരിയെന്ന ഗുണ്ടാനേതാവായാണ്​ ചിത്രത്തിൽ ജയസൂര്യ വേഷമിടുന്നത്​. തൃശൂർ നഗരത്തിലെ ഗുണ്ടാസംഘങ്ങളുടെ കഥയായിരിക്കും തൃശൂർ പൂരമെന്നാണ്​ ട്രെയിലർ നൽകുന്ന സൂചന. 

വിജയ്​ ബാബുവി​​െൻറ ഫ്രൈഡേ ഫിലിംസ്​ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്​ രാജേഷ്​ മോഹനാണ്​. രതീഷ്​ വേഗയാണ്​ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്​. കാക്ക കാക്ക, ഗജിനി, ഇരുമുഖൻ, ഇമൈയ്​ക്ക നൊടികൾ തുടങ്ങിയ സൂപ്പർഹിറ്റ്​ ചിത്രങ്ങളുടെ കാമറ ചെയ്​ത ആർ.ഡി രാജശേഖർ ആണ്​ ഛായാഗ്രാഹകൻ. ഡിസംബർ 20ന്​ ചിത്രം തിയേറ്ററുകളിലെത്തും.