Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഷെയ്​ൻ നിഗമി​​െൻറ...

ഷെയ്​ൻ നിഗമി​​െൻറ വിലക്ക്​ പിൻവലിച്ചു

text_fields
bookmark_border
ഷെയ്​ൻ നിഗമി​​െൻറ വിലക്ക്​ പിൻവലിച്ചു
cancel

കൊ​ച്ചി: യു​വ ന​ട​ൻ ഷെ​യ്​​ൻ നി​ഗ​മി​ന്​ സി​നി​മ നി​ർ​മാ​താ​ക്ക​ൾ മൂ​ന്ന്​ മാ​സ​ത്തി​ല​ധി​ക​മാ​യി ഏ​ർ​പ് പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക്​ പി​ൻ​വ​ലി​ച്ചു. അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​മാ​യി നി​ർ ​മാ​താ​ക്ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ വി​ല​ക്ക്​ പി​ൻ​വ​ലി​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്. ഇ​ത​നു​സ​രി​ച്ച്​ മ ു​ട​ങ്ങി​യ ര​ണ്ട്​ സി​നി​മ​ക​ൾ​ക്കു​മാ​യി ഷെ​യ്​​ൻ 16 ല​ക്ഷം വീ​തം ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​ക​യും ഈ ​ചി​ത്ര​ങ്ങ​ൾ ഏ​പ്രി​ൽ 18ന്​ ​മു​മ്പ്​ പൂ​ർ​ത്തി​യാ​ക്കു​ക​യും വേ​ണം. മാ​ർ​ച്ച്​ ഒ​മ്പ​ത്​ മു​ത​ൽ 28 വ​രെ ‘വെ​യി​ലി’​ലും 31 മു​ത​ൽ ഏ​പ്രി​ൽ 18 വ​രെ ‘കു​ർ​ബാ​നി’​യി​ലും ഷെ​യ്​​ൻ അ​ഭി​ന​യി​ക്ക​ണ​മെ​ന്നും ഇ​തി​ന്​ ശേ​ഷ​മേ മ​റ്റ്​ സി​നി​മ​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​വൂ എ​ന്നു​മാ​ണ്​ ധാ​ര​ണ. ഇ​തു​സം​ബ​ന്ധി​ച്ച്​ ‘അ​മ്മ’​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട​താ​യി​ പ്രൊ​ഡ്യൂ​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ര​ഞ്​​ജി​ത്ത്​ അ​റി​യി​ച്ചു.

‘വെ​യി​ൽ’ സി​നി​മ​യു​ടെ നി​ർ​മാ​താ​വ്​ ജോ​ബി ജോ​ർ​ജ്​ ത​നി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഷെ​യ്​​ൻ രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ്​ പ്ര​ശ്​​ന​ങ്ങ​ളു​ടെ തു​ട​ക്കം. എ​ന്നാ​ൽ, ഷെ​യ്​​നി​​െൻറ നി​സ്സ​ഹ​ക​ര​ണം മൂ​ലം വെ​യി​ൽ, കു​ർ​ബാ​നി സി​നി​മ​ക​ളു​ടെ നി​ർ​മാ​താ​ക്ക​ൾ​ക്ക്​ വ​ൻ ന​ഷ്​​ട​മു​ണ്ടാ​യെ​ന്നാ​യി​രു​ന്നു പ്രൊ​ഡ്യൂ​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​​െൻറ നി​ല​പാ​ട്. തു​ട​ർ​ന്ന്, ര​ണ്ട്​ സി​നി​മ​ക​ളും ഉ​പേ​ക്ഷി​ക്കാ​നും ഇ​വ​ക്ക്​ ചെ​ല​വാ​യ ഏ​ഴ്​ കോ​ടി ന​ൽ​കാ​തെ ഷെ​യ്​​നി​നെ ഒ​രു സി​നി​മ​യി​ലും അ​ഭി​ന​യി​​പ്പി​ക്കാ​തി​രി​ക്കാ​നും ന​വം​ബ​ർ 28ന്​ ​ചേ​ർ​ന്ന അ​സോ​സി​യേ​ഷ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

‘അ​മ്മ’​യും ഫെ​ഫ്​​ക​യും ഒ​ത്തു​തീ​ർ​പ്പ്​ ശ്ര​മം തു​ട​രു​ന്ന​തി​നി​ടെ നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രെ ഷെ​യ്​​ൻ ന​ട​ത്തി​യ വി​വാ​ദ​പ​രാ​മ​ർ​ശ​ങ്ങ​ളെ​ത്തു​ട​ർ​ന്ന്​ ച​ർ​ച്ച​ക​ൾ വ​ഴി​മു​ട്ടി. ഷെ​യ്​​ൻ ക്ഷ​മാ​പ​ണം ന​ട​ത്തി​യെ​ങ്കി​ലും വെ​യി​ൽ, ക​ു​ർ​ബാ​നി എ​ന്നി​വ​യും ഡ​ബ്ബി​ങ്​ ശേ​ഷി​ക്കു​ന്ന ‘ഉ​ല്ലാ​സം’ സി​നി​മ​യും പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ഒ​രു കോ​ടി​യെ​ങ്കി​ലും ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു​മു​ള്ള നി​ല​പാ​ടി​ൽ നി​ർ​മാ​താ​ക്ക​ൾ ഉ​റ​ച്ചു​നി​ന്നു.

സി​നി​മ​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ത​യാ​റാ​ണെ​ന്ന്​ ഷെ​യ്​​നും വ്യ​ക്​​ത​മാ​ക്കി. എ​ന്നാ​ൽ, ന​ഷ്​​ട​പ​രി​ഹാ​രം കൊ​ടു​ത്തു​ള്ള ഒ​ത്തു​തീ​ർ​പ്പി​ന്​ ‘അ​മ്മ’ ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ, ഉ​ല്ലാ​സ​ത്തി​​െൻറ ഡ​ബ്ബി​ങ്​ അ​ധി​ക​പ്ര​തി​ഫ​ല​മി​ല്ലാ​തെ​ത​ന്നെ ക​ഴി​ഞ്ഞ​മാ​സം പൂ​ർ​ത്തി​യാ​ക്കി.

ന്യാ​യ​മാ​യ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​മെ​ന്ന്​ ​ചൊ​വ്വാ​ഴ്​​ച ചേ​ർ​ന്ന ‘അ​മ്മ’ എ​ക്​​സി​ക്യൂ​ട്ടി​വ്​ യോ​ഗം തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ്​ ഒ​ത്തു​തീ​ർ​പ്പി​ന്​ വ​ഴി​യൊ​രു​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmovie newsShane Nigammalayalam movie news
News Summary - shane nigam issue solved
Next Story