Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസീരിയൽ നടിയു​െട...

സീരിയൽ നടിയു​െട ആരോപണം: സംവിധായകനെതിരെ വനിതാ കമീഷന്‍ കേസെടുത്തു

text_fields
bookmark_border
nisha-sarang
cancel

കൊച്ചി: സീരിയൽ സംവിധായകൻ തന്നോട്​ മോശമായി പെരുമാറുകയും മാനസിക പീഡനത്തിനു വിധേയമാക്കുകയും ​െചയ്​തെന്ന സീരിയൽ നടി നിഷ സാരംഗി​​െൻറ ആരോപണത്തെ തുടർന്ന്​ സംവിധായകനെതിരെ വനിത കമീഷൻ കേസെടുത്തു. ‘ഉപ്പും മുളകും’ എന്ന സീരിയലി​​െൻറ സംവിധായകൻ ഉണ്ണികൃഷ്​ണനെതിരെയാണ്​ കേസെടുത്തത്​. സീരിയലിൽ നിന്ന്​ ഒഴിവാക്കുകയും മോശമായി പെരുമാറുകയും ചെയ്​തുവെന്ന നടിയുടെ പരാതി അന്വേഷിക്കുമെന്ന്​ വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ ഉറപ്പു നൽകിയിരുന്നു. 

സീരിയലിൽ നിഷ തുടരണമെന്നും സംവിധായകനെ മാറ്റണമെന്നുമുള്ള ആവശ്യവുമായി സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പ്രേക്ഷകരാണ്​ രംഗത്തെത്തിയത്​. സിനിമയിലെ വനിതാകൂട്ടായ്​മയായ ഡബ്ല്യു.സി.സിയും നിഷക്ക്​ പിന്തുണയുമായി രംഗ​​ത്തെത്തി. സം​വി​ധാ​യ​ക​ൻ ഉ​ണ്ണി​കൃ​ഷ്​​ണ​നെ മാ​റ്റാ​മെ​ന്ന ഉ​റ​പ്പാ​ണ് ത​നി​ക്ക് വാ​ക്കാ​ൽ ചാ​ന​ൽ അ​ധി​കൃ​ത​ർ ന​ൽ​കി​യി​ട്ടു​ള്ള​തെന്നും മ​റി​ച്ചാ​ണെ​ങ്കി​ൽ താ​ൻ തു​ട​രി​ല്ലെ​ന്നും ന​ടി ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscaseserial actressmalayalam newswoman commision
News Summary - serial actress' alligation;woman commision take case against director-kerala news
Next Story