Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right'സ്​ത്രീകൾക്ക്​...

'സ്​ത്രീകൾക്ക്​ മാന്യമായി തൊഴിൽ ചെയ്യാനുള്ള അവകാശമാണ്​ ഡബ്ല്യു.സി.സിയുടെ ലക്ഷ്യം'

text_fields
bookmark_border
സ്​ത്രീകൾക്ക്​ മാന്യമായി തൊഴിൽ ചെയ്യാനുള്ള അവകാശമാണ്​ ഡബ്ല്യു.സി.സിയുടെ ലക്ഷ്യം
cancel
camera_alt???? ???????

മനാമ: മലയാള സിനിമ വ്യവസായ മേഖലയിൽ സ്​ത്രീകൾക്ക്​ മാന്യമായി തൊഴിൽ ചെയ്യാനുള്ള അന്തരീക്ഷം എന്ന ലക്ഷ്യമാണ്​ ഡ ബ്ല്യു.സി.സിയെ നയിക്കുന്നതെന്ന്​ നടിയും സംഘടനയുടെ ഭാരവാഹിയുമായ സജിത മഠത്തിൽ അഭിപ്രായപ്പെട്ടു. ബഹ്​റൈനിൽ ഹ്രസ്വസന്ദർശനത്തിന്​ എത്തിയ സജിത ഗൾഫ്​ മാധ്യമവുമായി സംസാരിക്കുകയായിരുന്നു. മീ ട​ു പ്രസ്ഥാനവും ഡബ്ലി.യു.സി.സി ശക്തിപ്പെട്ടതി​​​െൻറ ഫലമായി സിനിമ മേഖലയിൽ തൊഴിലി​​​െൻറ പേരിൽ സ്​ത്രീകളെ ചൂഷണം ചെയ്യുന്ന പ്രവണതക്ക്​ ഒരു പരിധിയോളം തടയിടാൻ കഴിഞ്ഞിട്ടുണ്ട്​. ഇപ്പോൾ സിനിമാമേഖലയിൽ പരസ്യമായി ആരും സ്​ത്രീകളെ ലൈംഗിക ചൂഷണത്തിന്​ സമീപിക്കാൻ ധൈര്യപ്പെടുന്നില്ല.

പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടുകയും അതുകാരണം നാണംകെടു​മെന്നും പലരും ഭയക്കുന്നുണ്ട്​. ഇൗ ഭയവും ജാഗ്രതയും സിനിമ മേഖലയിൽ ഉണ്ടാക്കാൻ കഴിഞ്ഞു എന്നതിൽ സംഘടനയിൽ പ്രവർത്തിക്കുന്ന ഞങ്ങൾക്ക്​ അഭിമാനമുണ്ട്​. മറ്റൊരു വശം ഞങ്ങൾക്ക്​ ശത്രുക്കളും ഞങ്ങൾക്കെതിരെയുള്ള കാമ്പയിനുകളും വർധിച്ചു എന്നതാണ്​. വ്യക്തിപരമോ നിഗൂഡമോ ആയ യാതൊരു ലക്ഷ്യമോ അജണ്ടകളോ ഞങ്ങൾക്കില്ല. സ്​ത്രീ സമൂഹത്തി​​​െൻറ അന്തസും വ്യക്തിത്വവും ആർജവവും സിനിമ മേഖലയിലും ഉയർത്തിപ്പിടിച്ച്​ പ്രവർത്തിക്കുക എന്നത്​ മാത്രമാണ്​ ഉദ്ദേശം. യാതൊരു തരത്തിലുള്ള ചൂഷണങ്ങളും പാടില്ല എന്നാണ്​ ആ​ഗ്രഹിക്കുന്നത്​.

സാംസ്​ക്കാരികവും വിദ്യാഭ്യാസപരമായും ആരോഗ്യപരമായും എല്ലാം വളരെയധികം മ​ുന്നിലുളള കേരളത്തിൽ ഞങ്ങളത്​ ആഗ്രഹിച്ചാൽ എന്താണ്​ തെറ്റ്​. ലൈംഗിപരമായി ചൂഷണം ചെയ്യപ്പെടുന്നത്​ മാത്രമല്ല നടൻമാർക്ക്​ കിട്ടുന്ന വേതനവുമായി നോക്കു​േമ്പാൾ സ്​ത്രീകളുടെത്​ വളരെ കുറവാണ്​. ഇതൊരു സത്യമാണ്​. ഇത്​ കാലങ്ങളായി തുടരുന്നതുമാണ്​. ഇൗ വിവേചനങ്ങളൊന്നും ഒറ്റയടിക്ക്​ തീർക്കാൻ കഴിയില്ലെന്ന്​ അറിയാം. എന്നാൽ തെറ്റുകൾ ചൂണ്ടിക്കാണിക്കുക; പൊരുതുക എന്നതാണ്​ ഡബ്ലി.യു.സി.സി യുടെ നിലപാട്​. ഭയം എന്നത്​ ഞങ്ങളെ നയിക്കുന്നില്ല. അതുക്കൊണ്ടാണ് അന്യായമായ​ ഒത്തുതീർപ്പുകളിൽ ഞങ്ങൾ വിശ്വാസിക്കാത്തതും.

മലയാള സിനിമയിൽ സാ​േങ്കതിക രംഗങ്ങളിൽ നിരവധി സ്​ത്രീകൾ ഇന്ന്​ പ്രവർത്തിക്കുന്നുണ്ട്​. അവരിൽ ചിലർ ഡബ്ലി.യു.സി.സി അംഗങ്ങളാണ്​. എന്നാൽ അംഗങ്ങളാകാൻ മുന്നോട്ട്​ വരാതിരിക്കുകയും സ്വകാര്യമായി ഡബ്ലി.യു.സി.സിയെ അംഗീകരിക്കുകയും ചെയ്യുന്നവരാണ്​ അവരിൽ ബഹുഭൂരിപക്ഷവും. അവരെ ഞങ്ങളുടെ ​ഒാരോ പരിപാടിയെക്കുറിച്ച്​ കൃത്യമായി അറിയിച്ചുക്കൊണ്ടിരിക്കുന്നു. ഏതെങ്കിലും ഘട്ടത്തിൽ ഞങ്ങൾക്കൊപ്പം വരാൻ തയ്യാറായാൽ അവരെ ഉൾക്കൊണ്ടുപോകുക എന്നതാണ്​ തീരുമാനം. ഞങ്ങളുടെ അവസരം നിഷേധിക്കപ്പെടുന്നുണ്ട്​.

എന്നാൽ അതെല്ലാം താത്​ക്കാലികം മാത്രമായിരിക്കും. കഴിവും പ്രതിഭയുമുള്ളവരെ ഒരു വേലി​​ക്കെട്ടുകൾക്കും തടഞ്ഞുനിർത്താൻ കഴിയി​ല്ല. ജനം ഇഷ്​ടപ്പെടുന്നവർക്ക്​ അവസരങ്ങൾ തുറന്നുകിട്ടുക തന്നെ ചെയ്യും. വിവേചനം കാട്ടാത്ത പ​ുതിയ തലമുറ മലയാള സിനിമയുടെ സമസ്​ത മേഖലകളിലും കടന്നുവരുന്നുമുണ്ട് എന്നതും ചേർത്തുപറയണമെന്നും സജിത പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssajithaamadathil
News Summary - sajithaamadathil-uae-gulf news
Next Story