Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവീണ്ടും പ്രണവി​െൻറ...

വീണ്ടും പ്രണവി​െൻറ സാഹസികത; ട്രെയിനിൽ തൂങ്ങിയുള്ള ചിത്രങ്ങൾ വൈറൽ

text_fields
bookmark_border
Pranav-Mohanlal
cancel

ആദി എന്ന ആദ്യ ചിത്രത്തിൽ സാഹസിക രംഗങ്ങൾ കൊണ്ട്​ ഞെട്ടിച്ച പ്രണവ്​ മോഹൻലാൽ പുതിയ ചിത്രത്തിലും സാഹസിക രംഗങ്ങളുമായി എത്തുന്നു. ​ട്രെയിനി​​​െൻറ വിൻ​േഡായിൽ തൂങ്ങിക്കിടക്കുന്ന പ്രണവി​​​െൻറ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​​.

രാമലീലക്ക്​ ശേഷം അരുൺ ഗോപി സംവിധാനം ​െചയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്​ എന്ന ചിത്രത്തിന്​ വേണ്ടിയാണ്​ അപ്പുവി​​​െൻറ കിടിലൻ ഫൈറ്റ്​. ചിത്രം നിർമിക്കുന്നത്​ ടോമിച്ചൻ മുളകുപാടമാണ്​. പുലിമുരുകന്​ സംഘട്ടനമൊരുക്കിയ പീറ്റർ ഹെയ്​നാണ്​ പ്രണവിനെയും പരിശീലിപ്പിക്കുന്നത്​.

ഒരു സർഫറുടെ വേഷത്തിലാണ്​ പ്രണവ്​ ചിത്രത്തിൽ അഭിനയിക്കുന്നത്​. ഇതിനായി മാസങ്ങളോളം പ്രണവ്​ സർഫിങ്​ പരിശീലിച്ചിരുന്നു. ഗോപി സുന്ദറാണ്​ ചിത്രത്തിന്​ സംഗീതം ഒരുക്കുന്നത്​. അഭിനന്ദൻ രാമാനുജൻ ഛായാഗ്രഹണവും വിവേക്​ ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pranav mohanlalmovie newsArun gopy directoraadhi making videopranav fight
News Summary - pranav fight sequences-movie news
Next Story