Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightദിലീപ്-സുഗീത് ചിത്രം...

ദിലീപ്-സുഗീത് ചിത്രം ‘മൈ സാന്‍റാ’

text_fields
bookmark_border
ദിലീപ്-സുഗീത് ചിത്രം ‘മൈ സാന്‍റാ’
cancel

ജനപ്രിയ നായകന്‍ ദിലീപിനെ പ്രധാന കഥാപാത്രമാക്കി സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ചും പ്രൊഡക്ഷൻ കമ്പനി ലോഞ്ചും കൊച്ചി ഐ.എം.എ ഹാളില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ നടന്നു. സംവിധായകന്‍റെയും നിര്‍മ്മാതാക്കളുടേയും അമ്മമാര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങിന്‌ തുടക്കം കുറിച്ചു.'വാള്‍ പോസ്റ്റര്‍ എന്റര്‍ടെെയ്ന്‍മെന്റസ്' എന്നാണ് പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്.

'മൈ സാന്‍റാ​' എന്നാണ് ചിത്രത്തിന്‍റെ പേര്. സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, മാനസ്വി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
വാള്‍ പോസ്റ്റര്‍ എന്റര്‍ടെെയ്ന്‍മെന്റ്സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സാന്ദ്ര മറിയ ജോസ്, സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന്‍ സിറിയക് എഴുതുന്നു. ഫെെസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അരോമ മോഹന്‍,പ്രൊജറ്റ് ഡിസെെനര്‍- സജിത്ത് കൃഷ്ണ,-കല-സുരേഷ് കൊല്ലം,മേക്കപ്പ്-പട്ടണം റഷീദ്,വസ്ത്രാലങ്കാരം-സരിത സുഗീത്,സ്റ്റില്‍സ്-പ്രേംലാല്‍ പട്ടാഴി,എഡിറ്റര്‍-സാജന്‍,പരസ്യക്കല-മാമി ജോ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സൂര്യന്‍ കുനിശ്ശേരി,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുരേഷ് മിത്രക്കരി,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Show Full Article
TAGS:My Santa dileep sugeeth movie news 
Next Story