ഷംനയെയും മിയയെയും പരിചയ​പ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ടു, തട്ടിപ്പുകാർ നിരന്തരം വിളിച്ചു -ധർമജൻ

14:32 PM
29/06/2020
Dharmajan-actor-2.jpg

കൊച്ചി: തട്ടിപ്പുകാർ നിരന്തരം തന്നെ വിളിച്ചിരുന്നുവെന്ന് നടൻ ധർമജൻ ബോൾഗാട്ടി. ഷംനയെ പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മൂന്ന് തവണ വിളിച്ചിരുന്നു. ഷംനയേയും മിയയേയും പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവർ തന്നോട് ധർമജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ് തന്‍റെ നമ്പർ സംഘത്തിന് നൽകിയത്. സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വർണം കടത്താനാണ് അവരുടെ പ്ലാൻ. താരങ്ങളെ ഉപയോഗിച്ച് സ്വർണം കടത്തുന്ന സംഘമാണെന്ന് ഇവർ പരിചയപ്പെടുത്തി. ഷംനയുടെ നമ്പർ പ്രൊഡക്ഷൻ കൺട്രോളറാണ് സംഘത്തിന് നൽകിയതെന്നും ധർമ്മജൻ പറഞ്ഞു.

ഷംന കേസുമായി ബന്ധപ്പെട്ട ബ്ലാക്മെയ്‌ലിങ് കേസിന്‍റെ ഭാഗമായി നടൻ ധർമജന്‍റെ മൊഴി രേഖപ്പെടുത്തി. കൊച്ചി ട്രാഫിക് സ്റ്റേഷനിലെത്തിയാണ് മൊഴി നൽകിയത്. അന്വേഷണ സംഘം ആവശ്യപ്പെട്ടത് അനുസരിച്ചാണ് നടൻ സ്റ്റേഷനിലെത്തിയത്. പ്രതികൾ സ്വർണ്ണക്കടത്തിനായി താരങ്ങളെ ബന്ധപ്പെട്ടുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടനെ വിളിച്ചുവരുത്തിയത്.

തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ധർമജൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. 

 

 

Loading...
COMMENTS