Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനിപ ‘വൈറസു’മായി ആഷിഖ്...

നിപ ‘വൈറസു’മായി ആഷിഖ് അബു; നഴ്സ് ലിനി‍യായി റിമ

text_fields
bookmark_border
aashiq-abu-with-RimA-Virus
cancel

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറസ്. നിപ വൈറസ് കാലത്ത് ഏറെ ശ്രദ്ധ നേടിയ ഒരു ഫോട്ടോയുള്ള ചിത്രത്തിന്‍റെ പോസ്റ്റർ ആഷിഖ് അബു തന്നെയാണ് പുറത്തുവിട്ടത്.

വന്‍ താരനിരയാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്. രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, കാളിദാസ് ജയറാം, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന താരങ്ങള്‍. നിപ ബാധ ചികിത്സക്കിടെ മരിച്ച നഴ്സ് ലിനിയുടെ വേഷത്തിലാണ് റിമയെത്തുക.

രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സുഡാനി ഫ്രം നൈജീരിയക്ക് ശേഷം മുഹ്‌സിന്‍ പെരാരിയും സുഹാസ്, ഷറഫു എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി എഴുതുന്നത്. സംഗീതം സുശിന്‍ ശ്യാം. അടുത്ത വര്‍ഷം ചിത്രം പ്രദര്‍ശനത്തിനെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aashiq abuvirusmalayalam newsmovie newsNipah VirusVirus Movie
News Summary - Aashiq Abu Come up With Nipah Virus-Movie News
Next Story