എമ്മി അവാർഡ്സ് 2018: ഗെയിം ഒാഫ് ത്രോൺസിനും ദി മാർവലസിനും പുരസ്കാരം
text_fieldsന്യൂയോർക്: അമേരിക്കയിലെ ടെലിവിഷൻ ഇൻഡസ്ട്രിയിലുള്ളവർക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായ എമ്മി അവാർഡ്സ് പ്രഖ്യാപിച്ചു. മികച്ച ഡ്രാമാ സീരീസായി ലോക പ്രശസ്ത ടെലിവിഷൻ സീരീസായ ഗെയിം ഒാഫ് ത്രോൺസ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹാസ്യ സീരീസായി ദി മാർവലസ് മിസിസ് മെയ്സൽ തെരഞ്ഞെടുക്കപ്പെട്ടു. ദി അമേരിക്കൻസ് എന്ന സീരീസിൽ വേഷമിട്ട മാത്യൂ റൈസാണ് മികച്ച നടൻ.
ദി ക്രൗൺ എന്ന സീരീസിലെ നായിക ക്ലയർ ഫോയ് ആണ് മികച്ച നടി. ഗെയിം ഒാഫ് ത്രോൺസി'ലെ ടിറിയൺ ലെന്നിസ്റ്റർ എന്ന വേഷം അവിസ്മരണീയമാക്കിയ പീറ്റർ ഡിങ്കിലാണ് മികച്ച സഹനടൻ. 'വെസ്റ്റ് വേൾഡ്' എന്ന സീരീസിലെ പ്രകടനത്തിലൂടെ താൻഡീ ന്യൂട്ടൺ മികച്ച സഹനടിയായി.
ഡ്രാമാ സീരീസ് വിഭാഗത്തിലെ മികച്ച രചനക്ക് ജോയൽ ഫീൽഡ്സ്, ജോ വൈസ്ബർഗ് എന്നിവർക്ക് പുരസ്കാരം ലഭിച്ചു. ഇരുവരും ദി അമേരിക്കൻസിെൻറ രചയിതാക്കളാണ്. മികച്ച സംവിധായകൻ ദി ക്രൗൺ ഒരുക്കിയ സ്റ്റീഫൻ ഡാൽഡ്രിയാണ്. കോമഡി വിഭാഗത്തിൽ മികച്ച നടൻ ബില്ലി ഹാർഡർ (ബാരി) നടി റെയ്ച്ചൽ ബ്രോൻസാഹൻ എന്നിരാണ്.
സിനിമാ മേഖലയിൽ ഒാസ്കാറിന് തുല്യമാണ് ടെലിവിഷൻ മേഖലയിൽ എമ്മി അവാർഡ്സ്. അകാദമി ഒാഫ് ടെലിവിഷൻ ആർട്സ് ആൻഡ് സയൻസാണ് പുരസ്കാരം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.