Top
Begin typing your search above and press return to search.
Madhyamam
    keyboard_arrow_down
    Login
    exit_to_app
    exit_to_app
    Homechevron_rightEntertainmentchevron_rightMovie Newschevron_rightമേം മുലായം സിങ്​...

    'മേം മുലായം സിങ്​ യാദവ്​' ട്രെയിലർ പുറത്ത്​; ഒക്​ടോബർ രണ്ടിന്​ റിലീസ്​

    text_fields
    bookmark_border
    cancel

    മുംബൈ: ഉത്തർപ്രദേശ്​ മുൻ മുഖ്യമന്ത്രി മുലായം സിങ്​ യാദവി​െൻറ ജീവിത കഥ പറയുന്ന 'മേം മുലായം സിങ്​ യാദവ്​' എന്ന ചിത്രത്തി​െൻറ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പുതുമുഖം അമിത്​ സേഥിയാണ്​ മുലായത്തി​െൻറ വേഷത്തിലെത്തുന്നത്​.

    പ്രശസ്​ത ബംഗാളി സംവിധായകൻ സുവേന്ദു രാജ്​ ഘോഷാണ്​ ചിത്രം അണിയിച്ചൊരുക്കിയത്​. സമാജ്​വാദി പാർട്ടി നേതാവി​െൻറ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ സംവിധായകൻ സമഗ്രമായി അവതരിപ്പിക്കാൻ ശ്രമിക്കുന്നതായി ട്രെയിലറിൽ കാണാം​.

    സംഗീതവും പശ്ചാത്തല സംഗീതവും സുപ്രധാന രംഗങ്ങൾക്ക്​ കരുത്ത്​ പകരുന്നു​. ബോളിവുഡ്​ ഉറ്റുനോക്കുന്ന ഏറ്റവും മികച്ച പൊളിറ്റിക്കൽ ബയോപിക്കുകളിൽ മുൻപന്തിയിലാണ്​ 'മേം മുലായം സിങ്​ യാദവ്​' സ്​ഥാനം പിടിച്ചിരിക്കുന്നത്​.

    മിമോ ചക്രവർത്തി, ഗോവിന്ദ്​ നാംദേവ്​, മുകേഷ്​ തിവാരി, സുപ്രിയ കർണിക്​, സയാജി ഷിൻഡെ, സന അമീൻ ഷെയ്​ഖ്​, പ്രേരണ, ​െസറീന വഹാബ്​, പ്രകാശ്​​ ബെ​േലവാഡി എന്നിവരാണ്​ പ്രധാന വേഷങ്ങളിലെത്തുന്നത്​.

    എം.എസ്​ ഫിലിംസ്​ ആൻഡ്​ പ്രൊഡക്ഷ​െൻറ ബാനറിൽ മീന സേഥി മോൻഡാൽ നിർമിച്ച ചിത്രം ഒക്​ടോബർ രണ്ടിന്​ പ്രദർശനത്തിനെത്തും.

    Show Full Article
    TAGS:Main Mulayam Singh Yadav Mulayam Singh Yadav biopic bollywood Amyth Sethi Suvendu Raj Ghosh political biopic film news 
    Next Story