ജീവനക്കാർക്ക്​ കോവിഡ്​; മാതാവി​െൻറ ഫലം നെഗറ്റീവ്​ ആകാൻ പ്രാർഥിക്കണമെന്ന്​ ആമിർ ഖാൻ  

13:21 PM
30/06/2020

ന്യൂഡൽഹി: ബോളിവുഡ്​ താരം ആമിർ ഖാ​​െൻറ ജീവനക്കാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ജീവനക്കാർക്ക്​ രോഗം സ്​ഥിരീകരിച്ച വിവരം താരം തന്നെയാണ്​ ഇൻസ്​റ്റഗ്രാമിൽ കുറിച്ചത്​. ത​​െൻറയും കുടുംബത്തി​​െൻറ പരിശോധന ഫലം നെഗറ്റീവാണെന്നും ഇൻസ്​റ്റഗ്രാമിലെ കുറിപ്പിൽ പറയുന്നു. 
 
രോഗം സ്​ഥിരീകരിച്ച ജീവനക്കാരെ ക്വാറൻറീനിലാക്കുകയും മെഡിക്കൽ സേവനങ്ങൾ നൽകുകയും ചെയ്​തതായും ആമിർ ഖാൻ പറഞ്ഞു. 

മാതാവിനൊപ്പം​ കോവിഡ്​ പരിശോധനക്ക്​ ആശുപത്രിയിലേക്ക്​ പോകുന്നതിനിടെയാണ്​ താരം കുറിപ്പ്​ പങ്കുവെക്കുന്നത്​. മാതാവി​നെ മാത്രമാണ്​ ഇനി പരിശോധിക്കാനുള്ളതെന്നും അവരുടെ പരിശോധന ഫലം നെഗറ്റീവാകാൻ പ്രാർഥിക്കണമെന്നും താരം പറഞ്ഞു. 

ലാൽ സിങ്​ ചദ്ദയാണ്​ ഇനി പുറത്തുവരാനിരിക്കുന്ന ആമീർ ഖാൻ ചിത്രം.​ കോവിഡിനെ തുടർന്ന്​ ​േലാക്​ഡൗൺ ​പ്രഖ്യാപിച്ചതോടെ ഷൂട്ടിങ്​ നിർത്തിവെച്ചിരിക്കുകയാണ്​. 2020 ക്രിസ്​മസ്​ റീലീസായാണ്​ ചിത്രം തീരുമാനിച്ചിരുന്നത്​. ആമിർ ഖാനും കരീന കപൂർ ഖാനും ആറുവർഷത്തിന്​ ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്​ ലാൽ സിങ്​ ചദ്ദ. തമിഴ്​ സൂപ്പർ സ്​റ്റാൻ വിജയ്​ സേതുപതിയും ആമീർ ഖാനൊപ്പം ലാൽ സിങ്​ ചദ്ദയിലൂടെ ബോളിവുഡ്​ അരങ്ങേറ്റം നടത്തും. 

Loading...
COMMENTS