ഫത് വക്ക് മറുപടിയുമായി എ.ആര്‍ റഹ്മാന്‍
text_fieldsചെന്നൈ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിത കഥ പറയുന്ന 'മുഹമ്മദ്: ദ മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചതിനെതിരെ പുറപ്പെടുവിച്ച ഫത് വക്ക് മറുപടിയുമായി സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ രംഗത്ത്. ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുക എന്ന തീരുമാനം നല്ല വിശ്വാസത്തില്‍ ചെയ്തതാണെന്നും തെറ്റ് ചെയ്യുക എന്ന ഉദ്ദേശത്തിലല്ളെന്നും ചൂണ്ടിക്കാട്ടി റഹ്മാന്‍ പത്രക്കുറിപ്പ് ഇറക്കി. ഇത് അദ്ദേഹം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു.
്നാളെ അല്ലാഹുവുവിനെ സന്ധിക്കാനുള്ള ഭാഗ്യമുണ്ടായാല്‍ ഞാന്‍ നിനക്ക് കഴിവ്, പണം, പ്രശസ്തി, ആരോഗ്യം ഇതെല്ലാം തന്നു. പ്രവാചകനെ കുറിച്ചുള്ള സിനിമക്ക് നീ എന്തുകൊണ്ട് സംഗീതം ചെയ്തില്ല എന്ന് അല്ലാഹു എന്നോട് ചോദിക്കുമെന്നും കുറിപ്പിലുണ്ട്.
അന്തസോടെയും ദയയോടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നല്ല തുടക്കത്തിന് നമുക്ക് ആരംഭം കുറിക്കാമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റസ അക്കാദമിയാണ് റഹ്മാനെതിരെ ഫത്വ പുറപ്പെടുവിച്ചത്. ഇറാനിയന്‍ സംവിധായകന്‍ മാജീദ് മജീദിക്കെതിരെയും ഫത് വയില്‍ പരാമര്‍ശമുണ്ടായിരുന്നു.
ചിത്രത്തില്‍ ജോലി ചെയ്ത എല്ലാ മുസ് ലിംകളും പ്രത്യേകിച്ച്, മാജിദ് മജീദിയും എ.ആര്‍ റഹ്മാനും വീണ്ടും സത്യവാചകം ചൊല്ലി ഇസ്ലാമിലേക്ക് വരണമെന്നും ഫത് വയിലുണ്ടായിരുന്നു.
Posted by A.R. Rahman on Monday, September 14, 2015
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
