അനുപം ഖേറിന് അമേരിക്കയില്‍ ഉന്നത ബഹുമതി
text_fieldsഹ്യൂസ്റ്റന്‍: വിഖ്യാത ഇന്ത്യന്‍ സിനിമാതാരം അനുപം ഖേറിന് അമേരിക്കയിലെ ടെക്സസില്‍ ഉന്നത ബഹുമതി. സിനിമക്കും കലക്കും നല്കിയ സംഭാവനകള്‍ പരിഗണിച്ച് ‘ഹോണേര്‍ഡ് ഗെസ്റ്റ്’ എന്ന പുസ്കാരമാണ് ഖേറിന് ലഭിച്ചത്. ടെക്സസ് ഗവര്‍ണര്‍ക്ക് വേണ്ടി ഡെപ്യൂട്ടി മേയര്‍ അറുപതുകാരനായ ഖേറിന് അവാര്‍ഡ് സമ്മാനിച്ചു. ‘മേരാ മത്ലബ് വോ നഹീന് താ’ എന്ന ഖേറിന്‍െറ നാടകത്തിന് അമേരിക്കയില്‍ ലഭിച്ച വന്‍ വിജയത്തെ തുടര്‍ന്ന് നിരവധി ബഹുമതികളാണ് അദ്ദേഹത്തെ തേടിയത്തെുന്നത്.
‘ദൈവം ദയാപരനാണ്. ഇന്ത്യന്‍ നടനെന്ന നിലയില്‍ തനിക്ക് ലഭിച്ച ബഹുമതികളില്‍ ഞാന്‍ അഭിമാനിക്കുന്നു. അമേരിക്ക എക്കാലത്തും തന്‍െറ കലാ ആവിഷ്കാരങ്ങളോട് വളരെ ഉദാരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഈ ഉന്നത പദവികളിലത്തെിച്ചേരാന് എനിക്ക് എന്‍െറ രാജ്യം നല്കിയ അവസരങ്ങളാണ് ഞാന്‍ ഇപ്പോള്‍ ഓര്‍മിക്കുന്നത്’ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ഖേര്‍ പറഞ്ഞു. ജയ് ഹോ എന്ന് പറഞ്ഞാണ് ഖേര്‍ പ്രസംഗം അവസാനിപ്പിച്ചത്. ഹ്യൂസ്റ്റനില്‍ ആഗസ്റ്റ് ഏഴിന് അനുപം ഖേര്‍ ദിനമായി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
