Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘സൂഫിയും സുജാതയും’...

‘സൂഫിയും സുജാതയും’ എ​െൻറ ആദ്യ മലയാള സിനിമ -അദിതി റാവു

text_fields
bookmark_border
‘സൂഫിയും സുജാതയും’ എ​െൻറ ആദ്യ മലയാള സിനിമ -അദിതി റാവു
cancel
camera_alt???????? ????????? ???????? ????? ????

2006ൽ മമ്മൂട്ടി-രഞ്​ജിത്ത്​​ സിനിമയായ ‘പ്രജാപതി’യിലൂടെയാണ്​ അദിതി റാവു ഹൈദരി കേരളത്തിലേക്ക്​ അതിഥിയായി എത്തുന്നത്​. ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ റിലീസ് ചെയ്​ത ആദ്യ സിനിമയായി മലയാള ചലച്ചിത്ര ചരിത്രത്തിൽ ഇടം നേടിയ ‘സൂഫിയും സുജാതയും’ 14 കൊല്ലത്തിനുശേഷമുള്ള ത​​​​െൻറ തിരിച്ചുവരവായി വി​​​േശഷിപ്പിക്കുന്നവരോട്​ അദിതിക്ക്​ പറയാനുള്ളത്​ ഇത്രമാത്രം​- ‘എ​​​​െൻറ ആദ്യ മലയാള സിനിമ ‘സൂഫിയും സുജാതയും’ ആണ്​.

കാരണം‘പ്രജാപതി’  ഞാൻ ‘അഭിനയിച്ച’ ചിത്രമല്ല. അത്​ മമ്മൂട്ടി സാറി​​​​െൻറ ചിത്രമാണ്​. എനിക്ക്​ 10 മിനിറ്റ്​ സ്​ക്രീൻ പ്രസൻസ്​ പോലും അതിലുണ്ടായിട്ടില്ല. ഒരു നർത്തകി മാത്രമായിട്ടാണ്​ അതി​​​​െൻറ ഭാഗമായത്​. അതു കഴിഞ്ഞ്​ വർഷങ്ങൾക്ക്​ ശേഷമാണ്​ ഞാൻ നടിയായത്​. അങ്ങിനെ നോക്കു​േമ്പാൾ ‘സൂഫിയും സുജാതയും’ ആണ്​ എ​​​​െൻറ ആദ്യ മലയാള സിനിമ. അത​ുകൊണ്ടുതന്നെ ഇതൊരു തിരിച്ചുവരവുമല്ല.’ അദിതി ‘മാധ്യമം’ ഓൺലൈനുമായി സംസാരിക്കുന്നു-

? മലയാളത്തിലേക്ക്​ ഇതിനുമുമ്പും ക്ഷണങ്ങൾ വന്നിട്ടുണ്ടാകുമല്ലോ. ‘സുജാത’യെ തെരഞ്ഞെടുക്കാൻ എന്ത്​ ഘടകമാണ്​ പ്രേരിപ്പിച്ചത്​

നിഷ്​കളങ്കയും നിർഭയയും ആരും ഇഷ്​ടപ്പെട്ടു പോകുന്നവളുമാണ്​ സുജാത എന്നതുതന്നെ. അവളിൽ ഞാൻ ഇഷ്​ട​പ്പെട്ട കാര്യങ്ങൾ സ്​നേഹത്തിലെ സത്യസന്ധതയും ധൈര്യവുമാണ്​. അവളുടെ അകവും പുറവും സുന്ദരമാണ്​. എന്നെ പോലെ തന്നെ നൃത്തവും സംഗീതവുമെല്ലാം ഇഷ്​ടപ്പെടുന്നവളുമാണ്​. എന്നെ ഒരുപാട്​ കാര്യങ്ങൾ പഠിപ്പിച്ച, എനിക്ക്​ ഒരുപാട്​ പ്രചോദനങ്ങൾ നൽകിയ കഥാപാത്രമാണ്​ സുജാത. ആ കഥാപാത്രത്തെ ഉൾക്കൊണ്ടത്​ കൊണ്ട്​ എ​​​​െൻറ മനസ്സിന്​​ അൽപം കൂടി തുറന്ന സമീപനം വന്നിട്ടുണ്ട്​.

ലാളിത്യം, നിഷ്​കളങ്കത, ധൈര്യം തുടങ്ങിയ കാര്യങ്ങളെ കുറിച്ച്​ സുജാത എനിക്ക്​ ഏ​െറ അറിവ്​ പകർന്നുതന്നു. കഥക്​ നർത്തകിയാണ്​ സുജാത. അവൾ സംസാരശേഷിയില്ലാത്ത പെൺകുട്ടിയാണ്​​. ഞാനിതുവരെ ചെയ്യാത്ത കഥാപാത്രം എന്ന പ്രത്യേകത കൂടി അതിനുണ്ട്​. പിന്നെ പ്രണയകഥകൾ എനിക്ക്​ വളരെ ഇഷ്​ടമാണെന്നതും സുജാതയെ സ്വീകരിക്കാൻ കാരണമായി. 

? സുജാത സംഗീതത്തെ ഏറെ ഇഷ്​ടപ്പെടുന്നു, പക്ഷേ അവൾക്ക്​ സംസാരിക്കാനാകില്ല. അഭിനയത്തിൽ നേരിട്ട ​െവല്ലുവിളി എന്തായിരുന്നു  

ആ നിശബ്​ദത, ആശയവിനിമയത്തിന്​ ഒരു ഭാഷയില്ലാത്തത്​ ഞാൻ ഏറെ ആസ്വദിച്ചു. എനിക്ക്​ ഒട്ടും പിടിതരാത്ത ഭാഷയാണ്​ മലയാളം. എങ്കിലും അത്​ എ​​​​െൻറ അഭിനയത്തെ ബാധിക്കുമെന്ന പേടിയൊന്നുമില്ലായിരുന്നു. പക്ഷേ, ഒരു വാക്കുപോലും ഉപയോഗിക്കാതെ സംവദിക്കുന്നതിന്​ മറ്റൊരു സൗന്ദര്യമുണ്ട്​. ഒരാളുമായി സംസാരിക്കു​​േമ്പാൾ, ഒരു ഭാഷയു​ണ്ടെങ്കിൽ നമ്മൾ അതിന്​ പിന്നിലൊളിക്കും.

എതിരെ നിൽക്കുന്ന ആളെ നോക്കുകയില്ല. പക്ഷേ, സംസാരിക്കാൻ ഭാഷയില്ലെങ്കിൽ നമ്മൾ എതിരെ നിൽക്കുന്നയാളുടെ കണ്ണുകളിൽ തന്നെ നോക്കും. അപ്പോൾ നമ്മൾ എന്താണ്​ ചിന്തിക്കുന്നത്​, അനുഭവിക്കുന്നത്​ എന്നൊക്കെ കൃത്യമായി അവർ മനസ്സിലാക്കും. ആ നിഷ്​കളങ്കത വളരെ സുന്ദരമാണ്​. ആ നിഷ്​കളങ്കമായ, സത്യസന്ധമായ സ്​നേഹത്തി​​​​െൻറ പ്രതിനിധിയാണ്​ എന്നെ സംബന്ധിച്ച്​ സുജാത. 

ഒരാളെ നമ്മുടെ കണ്ണിലേക്ക്​ നോക്കാൻ അനുവദിക്കുന്നത്​ നമ്മുടെ ആത്​മാവിലേക്ക്​ നോക്കാൻ അനുവദിക്കുന്നതിന്​ തുല്യമാണ്​. അപ്പോൾ നമ്മൾ ലോകത്തിലെ ഏറ്റവും ധൈര്യമുള്ള വ്യക്​തിയായി മാറും.  സംഭാഷണങ്ങളെ ആശ്രയിക്കാതെ കണ്ണുകളിലൂടെയും ആംഗ്യങ്ങളിലൂടെയുമാണ്​ ഈ സിനിമയിൽ ഞാൻ സംസാരിക്കുന്നത്​. അത്​ ശരിക്കും വെല്ലുവിളിയായിരുന്നു.

മറ്റൊരു വെല്ലുവിളി രണ്ട്​ കാലഘട്ടത്തിലെ മാറ്റം അനുഭവിപ്പിക്കലായിരുന്നു. 21ഉം 32ഉം വയസ്സുള്ള സുജാതയെയാണ്​ ഇതിൽ അവതരിപ്പിക്കുന്നത്​. ആകാരത്തിൽ വലിയ മാറ്റം ഉണ്ടാകില്ലെങ്കിലും വികാരങ്ങളിലെ, ഭാവങ്ങളിലെ മാറ്റങ്ങൾ അഭിനയിച്ച്​ പ്രതിഫലിപ്പിക്കുന്നത്​ വെല്ലുവിളിയായിരുന്നു. സംഭാഷണങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും.

? ആ വെല്ലുവിളി ഏറ്റെടുക്കാൻ എന്തൊക്കെ തയാറെടുപ്പുകൾ നടത്തി

ആംഗ്യഭാഷ പഠിച്ചിരുന്നു. അത്​ എന്നെ പഠിപ്പിക്കാൻ ഒരു അധ്യാപികയെ സിനിമയുടെ നിർമാതാക്കൾ മുംബൈയിലേക്ക്​ അയച്ചു. 10 ദിവസം ഞാൻ അത്​ പഠിച്ചു. പക്ഷേ, അത്രയും ദിവസം കൊണ്ട്​ പഠിക്കാവുന്ന ഒന്നല്ല ആംഗ്യഭാഷ. അതുകൊണ്ട്​ എ​​​​െൻറ സംശയങ്ങൾ തീർക്കാൻ അധ്യാപിക ഏല്ലാ ദിവസവും സെറ്റിൽ ഉണ്ടായിരുന്നു.

ആംഗ്യഭാഷ പഠിക്കാമെങ്കിലും സംസാരിക്കാൻ കഴിയാത്ത ഒരാളുടെ വികാരങ്ങളും മനോഭാവവുമൊ​ന്നും നമുക്ക്​ പഠിക്കാൻ കഴിയില്ല. അത്​ സ്വയം ഫീൽ ചെയ്​ത്​, ആ ഫീൽ അഭിനയത്തിൽ കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിരുന്നു. ​ സുജാത ഒരു കഥക്​ നർത്തകിയാണ്​. അത്​ പ്രേക്ഷകർക്ക്​ അനുഭവപ്പെടണമെങ്കിൽ ഒരു നർത്തകി തന്നെ ആ വേഷം ചെയ്യണം. ഭരതനാട്യമാണ്​ ഞാൻ പഠിച്ചത്​. അതൂകൊണ്ട്​ കഥക്​ പരിശീലിച്ചിട്ടാണ്​ സുജാതയായത്​. 

? അമ്മ വിദ്യറാവു ഹിന്ദുസ്​ഥാനി സംഗീതജ്​ഞ. അദിതിയുടെ സിനിമകളെല്ലാം മനോഹര സംഗീതത്താൽ സമ്പന്നവും. ജീവിതവും സിനിമയും സംഗീതമയമാണല്ലോ

അതൊരു വലിയ ഭാഗ്യം. സംഗീതവും നൃത്തവുമെല്ലാം ചെറുപ്പം മുതൽ എനിക്കൊപ്പമുണ്ട്​. അമ്മ രാവിലെ സാധകം ചെയ്യു​േമ്പാൾ ഞാൻ നൃത്തച്ചുവടുകൾ അഭ്യസിക്കുന്നത്​ പണ്ടുമുതലേ വീട്ടിലെ നിത്യരംഗമാണ്​. ‘സൂഫിയും സുജാതയും’ നല്ല പാട്ടുകൾക്ക്​ ഏറെ പ്രാധാന്യമുള്ള സിനിമയാണ്​. വാക്കുകൾക്ക്​ പ്രകടിപ്പിക്കാൻ പറ്റാത്ത പല വികാരങ്ങളും പാട്ടിലൂടെ പ്രകടിപ്പിക്കാൻ കഴിയുമെന്നതാണ്​ അതിന്​ കാരണം.

ഇന്ത്യൻ സിനിമകളുടെ കഥാഗതിയെ മു​ന്നോട്ട്​ നയിക്കുന്നതിൽ പാട്ടുകൾ നിർണായക പങ്ക്​ വഹിക്കുന്നുണ്ട്​. എ​​​​െൻറ സിനിമകൾ ചെയ്​ത മിക്ക സംവിധായകരും സംഗീതത്തെ കഥാഗതിയെ തടസ്സപ്പെടുത്തുന്ന വിധത്തിൽ ഉപയോഗിച്ചി​​ട്ടേയില്ല, മനോഹരമാക്കിയി​ട്ടേയുള്ളു. ഒ​ട്ടേറെ അനുഭൂതികളും വികാരങ്ങളും അനുഭവിപ്പിക്കേണ്ട സിനിമയാണ്​ ‘സൂഫിയും സുജാതയും’. അത്​ വിജയിപ്പിക്കുന്നതിൽ പാട്ടുകൾ നിർണായക പങ്ക്​ വഹിച്ചിട്ടുമുണ്ട്​. 

? പാട്ടുകാരി എന്ന നിലയിലും അദിതി ശ്രദ്ധിക്കപ്പെടുന്നുണ്ടല്ലോ. എ.ആർ. റഹ്​മാ​​​​െൻറ ഷോയിൽ വരെ പാടി

അത്​ മറ്റൊരു ഭാഗ്യം. മണിരത്​നം സാറി​​​​െൻറ ‘കാട്ര്​ വെളിയിടൈ’യിലെ ‘വാൻ വരുവാൻ’ ചില ടി.വി ചാറ്റ്​ ഷോകളിൽ പാടുന്നത്​ കണ്ടിട്ടാണ്​ റഹ്​മാൻ സാർ ഐ​.ഐ.എഫ്​.എ ഷോയിലേക്ക്​ വിളിക്കുന്നത്​. ശരിക്കും അത്​ഭുതവും സന്തോഷവുമൊക്കെയായിരുന്നു അത്​. ‘ജയിൽ’ എന്ന സിനിമക്കുവേണ്ടി ജി.വി. പ്രകാശ​ി​​​​െൻറ പാട്ടുപാടാൻ പിന്നീട്​ അവസരം ലഭിച്ചു. അതും ധനുഷി​​​​െൻറ കൂടെ.

അത്​ ഞാൻ തന്നെ പാടണമെന്ന്​ ജി.വി. വാശി പിടിച്ചത്​ ഏറെ സന്തോഷം നൽകി. കഴിഞ്ഞ വർഷം മാർച്ചിലാണ്​ ആ പാട്ടിനെ കുറിച്ച്​ അദ്ദേഹം പറഞ്ഞത്​. പിന്നീട്​ അത്​ മറന്നുകാണുമെന്ന്​ കരുതി. പക്ഷേ, ഡിസംബറിൽ അത്​ പാടാൻ വിളിച്ചപ്പോൾ അത്​ഭുതം തോന്നി. പാട്ടുകാരി എന്ന നിലയിൽ അംഗീകരിക്കപ്പെട്ടതിൽ അഭിമാനവും. 

? ബോളിവുഡിലും മറ്റ്​ തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്​. എന്താണ്​ ‘സൂഫിയും സുജാതയും’ തന്ന അനുഭവം

നല്ല ഒരു ടീമി​​​​െൻറ ഭാഗമാകാൻ അവസരം കിട്ടി. ഷാനവാസ്​ വർഷങ്ങളോളം പ്രയത്​നിച്ച്​ ആവിഷ്​കരിച്ച സിനിമയാണിത്​. അതിനോടുള്ള അദ്ദേഹത്തി​​​​െൻറ സമർപ്പണം അത്​ഭുതപ്പെടുത്തുന്നതാണ്​. വിജയ്​ ബാബു എന്ന നിർമാതാവി​​​​െൻറ സിനിമയോടുള്ള അഭിനിവേശവും അത്​ഭുതപ്പെടുത്തി. ജയസൂര്യ എന്ന മികച്ച നടനോടൊപ്പം അഭിനയിക്കാനായത്​ മികച്ച അനുഭവമായിരുന്നു. അനുഭവപരിചയമുള്ള നടീനടന്മാരുമായി പ്രവർത്തിക്കുമ്പോൾ അഭിനയത്തി​​​​െൻറ സൂക്ഷ്മവശങ്ങൾ മനസിലാക്കാൻ നമുക്ക്​ കഴിയും.

‘സുജാത​’യെ ചുറ്റിപ്പറ്റി നിൽക്കുന്ന സിനിമയിൽ ജയസൂര്യ അഭിനയിക്കാൻ തയാറായത്​ ത​ന്നെ അദ്ദേഹത്തി​​​​െൻറ സിനിമയോടുള്ള കാഴ്​ചപ്പാട്​ വ്യക്​തമാക്കുന്നതാണ്​. പിന്നെ മലയാളത്തി​ലേത്​ മാത്രമല്ല, എ​േൻറയും ഒരു സിനിമ ആദ്യമായി ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ്​ ചെയ്യുന്നു എന്നതും വ്യത്യസ്​തമായ അനുഭവമാണ്​. 

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie news
News Summary - 'Sufiyum Sujathayum' is my first malayalam film: Adithi Rao -Movie news
Next Story