വനംവകുപ്പ് ചെക്​പോസ്​റ്റിൽ നിരീക്ഷണ കാമറ സ്​ഥാപിക്കുന്നു.

05:00 AM
14/05/2020
വനംവകുപ്പ് ചെക്പോസ്റ്റിൽ നിരീക്ഷണ കാമറ സ്ഥാപിക്കുന്നു ഗൂഡല്ലൂർ: ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷനിലെ ചെക്പോസ്റ്റുകളിൽ നിരീക്ഷണ കാമറ സ്ഥാപിക്കുന്നു. വനംസംബന്ധമായ കുറ്റകൃത്യത്തിലേർപ്പെട്ട് രക്ഷപ്പെടുന്ന വാഹനങ്ങളെക്കുറിച്ചും മരംകടത്തും മറ്റ് ജീവനക്കാരുടെ പങ്കാളിത്തവും കാമറയിൽ പതിയും. ഇത് ഉന്നത അധികാരികൾക്ക് പരിശോധിക്കാനും കുറ്റകൃത്യങ്ങൾ കുറക്കാനും കഴിയുമെന്നാണ് വനപാലകർ പറയുന്നത്. ഗൂഡല്ലൂർ, ഓവാലി, നാടുകാണി, ജീൻപൂൾ, ദേവാല, ചേരമ്പാടി, ബിദർക്കാട്, നെലാക്കോട്ട എന്നീ റേഞ്ചുകളാണുള്ളത്. മുതുമല കടുവ സങ്കേതത്തിൻെറ അതിർത്തി പ്രദേശങ്ങളാണ് ബിദർക്കാട്, നെലാക്കോട്ടയും, ഗൂഡല്ലൂർ റേഞ്ചുകൾ. ഗൂഡല്ലൂർ ഡിവിഷനിലെ ഫോറസ്റ്റ് ചെക്പോസ്റ്റുകളിൽ അഞ്ചുലക്ഷം ചെലവിൽ 42 കാമറകളാണ് സ്ഥാപിക്കുന്നത്. ------------ വിരമിക്കൽ പ്രായം ഉയർത്തിയത് പിൻവലിക്കണം-ടി.എൻ.പി.ടി.എഫ് ഗൂഡല്ലൂർ:സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ജോലിയിൽ നിന്ന് വിരമിക്കാനുള്ള പ്രായപരിധി ഉയർത്തിയത് പിൻവലിക്കണമെന്ന് തമിഴ്നാട് ൈപ്രമറി സ്കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ പ്രവർത്തക സമിതിയോഗം ആവശ്യപ്പെട്ടു. വിരമിക്കൽ പ്രായം 58 എന്നത് 59 ആക്കിക്കൊണ്ട് തമിഴ്നാട് സർക്കാർ വിജ്ഞാപനമിറിക്കിയിരുന്നു. ഈ ഉത്തരവു സർക്കാർ പിൻവലിക്കണം. ജോലിയില്ലാതെ നിരവധി യുവാക്കൾ കാത്തിരിക്കുമ്പോഴാണ് സർക്കാർ ഇത്തരമൊരു തീരുമാനം കൊണ്ടുവന്നിരിക്കുന്നതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലന്നും വിഡിയോ കോൺഫറസിലൂടെ നടത്തിയ പ്രവർത്തക സമതി യോഗം ചൂണ്ടിക്കാട്ടി. കോവിഡ് രോഗത്തിൻെറ പേരിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാനുള്ള തീരുമാനവും പിൻവലിക്കണം, ജാക്ടോ ജിയോ സമരത്തിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർ, അധ്യപകർക്കെതിരെയും സ്വീകരിച്ച കേസുകൾ പിൻവലിക്കണം. ജില്ല പ്രസിഡൻറ് ദിനകരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സുനിൽകുമാർ ഉൾപ്പെടെയുള്ളവർ സംസാരിച്ചു. കൂനൂർ, കോത്തഗിരി, ഗൂഡല്ലൂർ ഭാഗത്തെ അധ്യാപകരും പങ്കെടുത്തു.
Loading...