അപേക്ഷ ഫോറം വിതരണം ചെയ്​തു

06:14 AM
06/10/2018
ഗൂഡല്ലൂർ: എസ്.വൈ.എസ് നീലഗിരി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമൂഹ വിവാഹത്തി​െൻറ . 2019 ഫെബ്രുവരി 24ന് പാടന്തറ മർകസിലാണ് വിവാഹം. മർകസിൽ നടന്ന എസ്.എസ്.എഫ് എക്സിക്യൂട്ടിവ് യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി സി.കെ.കെ. മദനി അധ്യക്ഷത വഹിച്ചു. പാടന്തറ മർകസ് ജനറൽ മാനേജർ അലി അക്ബർ സഖാഫി അൽ ബുഖാരി എടരിക്കോട് പ്രാർഥന നടത്തി. ജില്ല ഫിനാൻസ് സെക്രട്ടറി അഡ്വ. കെ.യു. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഗഫൂർ ചേരമ്പാടി, ഹകീം മാസ്റ്റർ, ഹനീഫ അഹ്സനി പാക്കണ, പി.പി. അക്ബർ മുസ്ലിയാർ കണിയംവയൽ, യൂസുഫ് ഹാജി ഒറ്റുവയൽ എന്നിവർ പങ്കെടുത്തു. സൈദ് മുഹമ്മദ് മുസ്ലിയാർ സ്വാഗതം പറഞ്ഞു.
Loading...
COMMENTS