മരം വീണ് ഓട്ടോ ൈഡ്രവറുടെ മരണം: എരുമാടിൽ ഹർത്താലും ധർണയും

06:10 AM
06/10/2018
ഗൂഡല്ലൂർ: ബുധനാഴ്ച വൈകീട്ട് എരുമാട് കൂളാലിൽ ഗുഡ്സ് ഓട്ടോക്ക് മുകളിലേക്ക് മരംവീണ് മരിച്ച ൈഡ്രവർ അബുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകണമെന്നാവശ്യപ്പെട്ട് എരുമാടിൽ ഹർത്താലും പ്രതിഷേധ ധർണയും നടത്തി. നഷ്ടപരിഹാരം 25 ലക്ഷം അനുവദിക്കുക, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുക, അപകട നിലയിലുള്ള മരങ്ങൾ വെട്ടിമാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താലും ധർണയും നടത്തിയത്. ഗൂഡല്ലൂർ എം.എൽ.എ ദ്രാവിഡമണി സംസാരിച്ചു. നഷ്ടപരിഹാരമുൾപ്പെടെയുള്ള ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തുമെന്ന് ദേവാല ഡിവൈ.എസ്.പി ശിവകുമാർ ധർണയിൽ പങ്കെടുത്തവർക്ക് മറുപടി നൽകി. GDR MLA ഓട്ടോക്ക് മുകളിൽ മരംവീണ് മരിച്ച അബുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമാവശ്യപ്പെട്ട് എരുമാടിൽ നടന്ന ധർണയിൽ ഗൂഡല്ലൂർ എം.എൽ.എ ദ്രാവിഡമണി സംസാരിക്കുന്നു
Loading...
COMMENTS