അധ്യാപകരും സർക്കാർ ജീവനക്കാരും അവധിയെടുത്ത്​ സമരം നടത്തി

06:08 AM
06/10/2018
ഗൂഡല്ലൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് അധ്യാപകരും സർക്കാർ ജീവനക്കാരും അവധിയെടുത്ത് സമരം നടത്തി. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെ അധ്യാപകരും സർക്കാർ ജീവനക്കാരുമാണ് കാഷ്യൽ ലീവ് സമരം നടത്തിയത്. 78 ശതമാനം അധ്യാപകരും സമരത്തിൽ പങ്കെടുത്തതോടെ കുട്ടികളുടെ പഠനത്തെ ബാധിച്ചു. സർക്കാർ ഓഫിസുകളുടെ പ്രവർത്തനത്തെയും ബാധിച്ചു. ഗൂഡല്ലൂർ താലൂക്ക് ഒാഫിസിനു മുന്നിൽ നടന്ന സമരത്തിന് തമിഴ്നാട് റവന്യൂ എംപ്ലോയിസ് അസോസിയേഷൻ ജില്ല ഭാരവാഹി ജോൺ മനോഹർ അധ്യക്ഷതവഹിച്ചു. എസ്.സുനിൽകുമാർ, പരമേശ്വരി, ചന്ദ്രബോസ്, ശങ്കർ, ആനന്ദകുമാരി, വിജയ, ശേഖർ അരുൺകുമാർ, വർഗീസ് എന്നിവർ സംസാരിച്ചു.അൻപഴകൻ സ്വാഗതവും സലീം നന്ദിയും പറഞ്ഞു. GDR DARNA ജാക്ടോ ജിയോയുടെ നേതൃത്വത്തിൽ ഗൂഡല്ലൂരിൽ നടന്ന ധർണ
Loading...
COMMENTS