ധനസഹായം നൽകി

06:35 AM
12/09/2018
ഗൂഡല്ലൂർ: കരുണാനിധിയുടെ മരണവാർത്ത കേട്ട് ഹൃദയാഘാതംമൂലം മരിച്ച രണ്ട് പ്രവർത്തകർക്ക് ഡി.എം.കെയുടെ ധനസഹായം. ഓവാലി പഞ്ചായത്തിലെ മുരുകൻകോയിൽ ഭാഗത്തെ നടരാജ്, മുരുകേശ് എന്നിവരുടെ കുടുംബത്തിനാണ് രണ്ടുലക്ഷം രൂപ വീതം നൽകിയത്. പാർട്ടി പ്രസിഡൻറ് എം.കെ. സ്റ്റാലിനാണ് തുക അനുവദിച്ചത്. പാർട്ടി ക്ഷേമനിധിയിൽനിന്ന് അനുവദിച്ച തുക മരണപ്പെട്ടവരുടെ ആശ്രിതർക്ക് ജില്ല സെക്രട്ടറി ബി.എം. മുബാറക്ക് കൈമാറി. താലൂക്ക് സെക്രട്ടറി എ. ലിയാക്കത്തലി അധ്യക്ഷതവഹിച്ചു. ദ്രാവിഡമണി എം.എൽ.എ പാണ്ഡ്യരാജ്, മുസ്തഫ, കാശിലിംഗം, നൗഫൽ, ചിന്നവർ, ഹാലൻ, മൂർത്തി, ചെല്ലദുര, പത്മാവതി എന്നിവർ പങ്കെടുത്തു. GDR DMK കരുണാനിധിയുടെ മരണവാർത്ത കേട്ട് ഹൃദയാഘാതംമൂലം മരിച്ച പാർട്ടിപ്രവർത്തകർക്കുള്ള ധനസഹായം ജില്ല സെക്രട്ടറി ബി.എം. മുബാറക്ക് കൈമാറുന്നു
Loading...
COMMENTS